Monday June 1st, 2020 - 7:35:am

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർഗോഡ് ജില്ലയില്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Anusha Aroli
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർഗോഡ് ജില്ലയില്‍ 24 കേസുകള്‍  രജിസ്റ്റര്‍ ചെയ്തു

കാസർഗോഡ് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ 1, ആദൂര്‍ 1 മേല്‍പ്പറമ്പ 1, ചന്തേര 1, അമ്പലത്തറ – -1 , ചീമേനി 1 ,ഹോസ്ദുര്‍ഗ് 2, വെള്ളരിക്കുണ്ട് 2, കുമ്പള 2, ബദിയടുക്ക 2, നീലേശ്വരം 2, ചിറ്റാരിക്കാല്‍ 2, രാജപുരം 2, ബേഡകം 2, ബേക്കല്‍ – 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 27 പേരെ അറസ്റ്റ് ചെയ്തു. 19 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 293 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 417പേരെ അറസ്റ്റ് ചെയ്തു. 195 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

റേഷന്‍ കടകളില്‍ പരിശോധന നടത്തി: 7 ഏഴ് റേഷന്‍ കടകള്‍ക്കെതിരെ കേസ്

റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കുന്നുണ്ടെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട്് ലീഗല്‍ മെട്രോളജി വകുപ്പ് ഏപ്രില്‍ രണ്ടു മുതല്‍ നാല് വരെ 45 റേഷന്‍ കടകളില്‍ പരിശോധന നടത്തുകയും 7 റേഷന്‍ കടകള്‍ക്കെതിരെ തൂക്കത്തില്‍ കുറവിന് കേസ് രജിസ്റ്റര്‍ ചെയ്തു.

3 കിലോയ്ക്കാള്‍ കൂടുതല്‍ തൂക്കകുറവ് കണ്ടെത്തിയ കടകളും ഇതില്‍ ഉള്‍പ്പെടുന്നു, ബില്‍ പ്രകാരം ഗോതമ്പ് രേഖപ്പെടുത്തി ഉപഭോക്താവിന് നല്‍കാത്ത റേഷന്‍ കടകളുമുണ്ട്. ഏപ്രില്‍ നാലിന് നടത്തിയ പരിശോധനയില്‍ കുപ്പിവെള്ളത്തിന് വില കൂടുതല്‍ ഈടാക്കിയതിന് 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു . വരും ദിവസങ്ങളിലും പരിശോധന തുടരും.

English summary
lock down violation in kasargod district
topbanner

More News from this section

Subscribe by Email