Sunday March 29th, 2020 - 10:48:pm
topbanner

മലപ്പുറത്ത് 'ലിറ്റില്‍ കൈറ്റ്‌സ്' ജില്ലാ ക്യാമ്പിന് തുടക്കമായി

Anusha Aroli
മലപ്പുറത്ത് 'ലിറ്റില്‍ കൈറ്റ്‌സ്' ജില്ലാ ക്യാമ്പിന് തുടക്കമായി

മലപ്പുറം : നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷന്‍, ത്രീഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. സബ്ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 5538 പേരില്‍ നിന്നും തെരഞ്ഞെടുത്ത 100 കുട്ടികളാണ് ജില്ലയിലെ പുല്ലങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയനവര്‍ഷം മുതല്‍ നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ പഠനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സംവിധാനമൊരുക്കിയതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഐ.ഒ.ടി സെന്‍സറുകളുപയോഗിച്ച് നിരീക്ഷിക്കാനും ഡാറ്റാ അനലിറ്റിക്‌സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് നടത്താനുമുള്ള സംവിധാനം സ്‌കൂളുകളില്‍ ഒരുക്കും.

ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഹോം ഓട്ടോമേഷന്‍ സംവിധാനം കുട്ടികള്‍ തയ്യാറാക്കുന്നത്. ഇലക്ട്രോണിക്‌സ്, സോഫ്റ്റ്വെയര്‍, സെന്‍സറുകള്‍, ആക്ച്ചുവേറ്ററുകള്‍, കണക്ടിവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയില്‍ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് അഥവാ ഐ.ഒ.ടി. റാസ്പ്‌ബെറി പൈ കമ്പ്യൂട്ടര്‍, വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ തയാറാക്കുന്നതിന് പരിശീലനത്തില്‍ ഉപയോഗിക്കുന്നു. സ്വതന്ത്ര ത്രിഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ത്രിഡി ക്യാരക്ടര്‍ മോഡലിങ്, ക്യാരക്ടര്‍ റിഗ്ഗിങ്, ത്രിഡി അനിമേഷന്‍ തുടങ്ങിവയാണ് അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ തന്നെ ക്യാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കുകയാണ് ചെയ്യുന്നത്.

പ്രോഗ്രാമിങ് മേഖലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മൊബൈല്‍ ആപ്പ് നിര്‍മ്മാണം, റാസ്പ്‌ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, നെറ്റ്‌വര്‍ക്കിലുള്ള ഫാന്‍, ലൈറ്റ് എന്നിവയും ശബ്ദസിഗ്‌നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനവും ഇതിലേക്കാവശ്യമായ കണക്ടിവിറ്റി പ്രോഗ്രാമുകള്‍ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിര്‍മ്മാണം തുടങ്ങിയവയാണ് പരിശീലത്തിലൂടെ പരിചയപ്പെടുന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി ഉപകരണമാതൃക തുടങ്ങിയവയുടെ കോഡിങ് തയ്യാറാക്കുന്നതിനായി പൈത്തണ്‍ പ്രോഗ്രാമിങിലും പരിശീലനം നല്‍കുന്നു.പരിശീലനത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാകോര്‍ഡിനേറ്റര്‍ ടി. കെ. അബ്ദുള്‍ റഷീദ് അറിയിച്ചു. ക്യാമ്പ് ഫെബ്രുവരി 16 ന് സമാപിക്കും.

Read more topics: malappuram, little kites camp,
English summary
little kites camp in malappuram district
topbanner

More News from this section

Subscribe by Email