Wednesday May 27th, 2020 - 2:05:am

കാസർഗോഡ് സ്വദേശികളായ അജിത‌്കുമാറിനും മനീഷ‌്കുമാറിനും നാടിന്റെ അന്ത്യാഞ‌്ജലി

Anusha Aroli
കാസർഗോഡ് സ്വദേശികളായ അജിത‌്കുമാറിനും മനീഷ‌്കുമാറിനും നാടിന്റെ അന്ത്യാഞ‌്ജലി

കുമ്പള : കർണാടകയിൽ പുഴയിൽ മുങ്ങി മരിച്ച ഡിവൈഎഫ‌്ഐ നേതാവ‌് അജിത‌്കുമാറിനും ബാലസംഘം പ്രവർത്തകൻ മനീഷ‌്കുമാറിനും കണ്ണീർ മഴയോടെ അന്ത്യാഞ്‌ജലി. ദക്ഷിണകന്നഡയിൽ ബണ്ട്വാൾ കല്ലടുക്കയിൽ നേത്രാവതി പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിയ മനീഷ‌്കുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ‌് അജിത‌്കുമാർ മുങ്ങിമരിച്ചത‌്. ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ‌് മനീഷ‌്കുമാർ മരിച്ചത‌്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബണ്ട്വാൾ ഗവ. ആശുപത്രിയിൽ പോസ‌്റ്റ‌്മോർട്ടം ചെയ‌്ത മൃതദേഹങ്ങൾ ഞായറാഴ‌്ച പകൽ ഒന്നോടെ കുമ്പളയിലെത്തിച്ചു. കുമ്പളയിൽ പൊതുദർശനത്തിന‌് വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ‌്ജലി അർപ്പിക്കാനെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ‌്ചന്ദ്രൻ, സി എച്ച‌് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, വി പി പി മുസ‌്തഫ, കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, കെ ആർ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘുദേവൻ, എം ശങ്കർറൈ, ഏരിയാ സെക്രട്ടറി സി എ സുബൈർ എന്നിവർ ചുവപ്പ‌് പതാക പുതപ്പിച്ചു. ഡിവൈഎഫ‌്ഐ പതാക സംസ്ഥാന സെക്രട്ടറി എ എ റഹീം, ജില്ലാ സെക്രട്ടറി സി ജെ സജിത്ത‌്, ജില്ലാ പ്രസിഡന്റ‌് പി കെ നിഷാന്ത‌്, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ‌് എന്നിവർ പുതപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എൻ സുകന്യ, ജില്ലാ സെക്രട്ടറി ഇ പത്മാവതി, ജില്ലാ പ്രസിഡന്റ‌് എം സുമതി, വി വി രമേശൻ, കെ എ മുഹമ്മദ‌് ഹനീഫ, അബ്ദുറസാഖ‌് ചിപ്പാർ, കെ മണികണ‌്ഠൻ, ടി കെ രാജൻ, എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു, ബാലസംഘം ജില്ലാ സെക്രട്ടറി പ്രവീൺ പാടി, പ്രസിഡന്റ‌് കെ വി ശിൽപ, ജില്ലാ കോർഡിനേറ്റർ മധു മുദിയക്കാൽ, കൺവീനർ ബി വൈശാഖ‌് എന്നിവർ അന്ത്യാഞ‌്ജലി അർപ്പിച്ചു.

വൻജനാവലിയുടെ സാന്നിധ്യത്തിൽ അജിത്തിന്റെ മൃതദേഹം കുണ്ടങ്കറടുക്കയിലെ പൊതുശ‌്മശാനത്തിലും മനീഷ‌്കുമാറിന്റെ മൃതദേഹം മുളിയടുക്കയിലെ വീട്ടുവളപ്പിലും സംസ‌്കരിച്ചു.ശനിയാഴ‌്ച രാവിലെയാണ‌് അജിത്ത‌്കുമാർ, ഭാര്യ മനിത, മക്കളായ അൻവേഷ‌്, ഷാൻവി, സഹോദരൻ സുജിത്ത‌് എന്നിവർക്കൊപ്പം ബണ്ട്വാൾ കല്ലടുക്കയിലെ ബന്ധുവീട്ടിൽ വിവാഹത്തിന‌് പോയത‌്. കൂടെ കുമ്പളയിലെ ബാലസംഘം പ്രവർത്തകരായ മരിച്ച മനീഷ‌്കുമാർ, ഹരിപ്രസാദ‌്, മനോജ‌്കുമാർ, തേജസൂര്യ, രക്ഷിത‌്, ജിതീഷ‌് എന്നിവരെയും കൂട്ടി. വിവാഹത്തിന‌് ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച സംഘം കല്ലട‌ുക്കക്കടുത്ത‌് നേത്രാവതി പുഴയിൽ കുളിക്കാൻ ചെന്നു. ആഴമുള്ള സ്ഥലങ്ങളാണ‌് കണ്ട‌് വിവിധ സ്ഥലങ്ങളിൽ നിന്ന‌്മാറിയാണ‌് കുളിക്കാനിറങ്ങിയത‌്. ഇതിനിടയിൽ പുഴയിൽ തോണി യാത്രയും നടത്തി. തുടർന്ന‌് കുട്ടികൾ പുഴക്കരയിൽ കുളിക്കാൻ തുടങ്ങി.

കുട്ടികളെ നോക്കി അജിത്ത‌്കുമാർ കരയിലുണ്ടായിരുന്നു. ഇതിനിടയിൽ തേജസൂര്യ, രക്ഷിത‌്, ഹരിപ്രസാദ‌്, ജിതീഷ‌് എന്നിവർ പുഴയിലെ ചളിയിൽ കുരുങ്ങി മുങ്ങി. ആർക്കും നീന്താനറിയില്ലായിരുന്നു. കൂടുതൽ ആഴത്തിലേക്ക‌് മുങ്ങിയ മനീഷിനെ രക്ഷിക്കാൻ നീന്തൽ അറിയാതിരുന്നിട്ടും അജിത‌്കുമാർ പുഴയിൽ ചാടി. എന്നാൽ, പുഴയിലെ ചളിയിൽ കാൽപൂണ്ട അജിത‌് മനീഷ‌്കുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ മുങ്ങിത്താണു. മറ്റു കുട്ടികളെ കരിയിലുണ്ടായിരുന്ന നാട്ടുകാർ രക്ഷിച്ചു. പുഴയിൽ നിന്ന‌് പുറത്തെടുത്ത രക്ഷിതിനെ കൃത്രിമ ശ്വാസം നൽകി രക്ഷിച്ചു. തുടർന്ന‌് തുമ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മനീഷ‌്കുമാറിനെ നാട്ടുകാർ പുറത്തെടുത്ത‌് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. അജിത‌്കുമാറിനെ മരിച്ച നിലയിലാണ‌് പുഴയിൽ നിന്ന‌് പുറത്തെടുത്തത‌്. ചന്ദ്രൻ കാരണവരാണ‌് അജിത്ത‌്കുമാറിന്റെ അച്ഛൻ. അമ്മ: വാരിജ. സഹോദരങ്ങൾ: സുജിത്ത‌്, അഡ്വ. രഞ‌്ജിത. കുമ്പള മുളയടുക്കം ഭഗവതി കൃപയിൽ മണികണ‌്ഠന്റെ മകനാണ‌് മനീഷ‌്കുമാർ. കുമ്പള ഗവ. ഹയർസെക്കൻഡറി സ‌്കൂളിൽ പത്താം തരം വിദ്യാർഥിയാണ‌്. ബാലസംഘം കുമ്പള വില്ലേജ‌് കമ്മിറ്റി അംഗമാണ‌്. അമ്മ: ജയന്തി. സഹോദരൻ: മനോജ‌്കുമാർ.കുമ്പളയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. സി എ സുബൈർ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, സി എച്ച‌് കുഞ്ഞമ്പു, കെ ആർ ജയാനന്ദ, പി രഘുദേവൻ, എം ശങ്കർറൈ, സി ജെ സജിത്ത‌്, ബി വൈശാഖ‌്, മഹേഷ‌് കണിയൂർ, രവി പൂജാരി, എ കെ ഹാരിസ‌്, സിദീഖ‌് കോയിപ്പാടി, താജുദീൻ മൊഗ്രാൽ, അഹമ്മദലി കുമ്പള, കെ ശാലിനി, ഡി സുബ്ബണ്ണ ആൾവ, അബ്ദു ഹക്കീം എന്നിവർ സംസാരിച്ചു. നാസറുദീൻ മലങ്കര സ്വാഗതം പറഞ്ഞു.

English summary
last survivor for Kasaragod native
topbanner

More News from this section

Subscribe by Email