Tuesday November 12th, 2019 - 7:04:pm
topbanner

കണ്ണൂർ പഴശ്ശിയിൽ ഭൂമി കൈയേറി കെട്ടിടനിര്‍മാണം : സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂവകുപ്പ് നീക്കം തുടങ്ങി

princy
കണ്ണൂർ പഴശ്ശിയിൽ  ഭൂമി കൈയേറി കെട്ടിടനിര്‍മാണം : സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂവകുപ്പ് നീക്കം തുടങ്ങി

കണ്ണൂര്‍: ഇരിട്ടിടൗണിലുള്‍പ്പെടെപഴശ്ശി പദ്ധതിയുടെയുംറവന്യുവകുപ്പിന്റെയുംപൊതുമരാമത്ത്.വകുപ്പിന്റെയും ഭൂമി കൈയ്യേറ്റം കണ്ടെത്താനും കൈയ്യേറ്റങ്ങള്‍ തിരിച്ച് പിടിക്കാനും റവന്യു-ഇറിഗേഷന്‍വകുപ്പ്‌സംയുക്ത സര്‍വെ നടത്തും.പഴശ്ശി ഇറിഗേഷന്‍ഭൂമികൈയ്യേറ്റങ്ങള്‍ സംബന്ധിച്ചും കയ്യേറ്റ ഭൂമിയിലെ അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ചും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതേതുടര്‍ന്നാണ് വ്യാപകമായ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം തിരികെ പിടിക്കാന്‍ ഇറിഗേഷന്‍-റവന്യൂ വകുപ്പ് സംയുക്തമായി നടപടിയാരംഭിക്കുന്നത്,ഇരിട്ടി നഗരസഭ,പായം, പടിയൂര്‍ പഞ്ചായത്തുകളിലെപഴശ്ശിഇറിഗേഷന്‍ ജലസംഭരിക്കായി ഏറ്റെടുത്ത 5000 ഹെക്ടര്‍ ഭൂമിയില്‍ ഇരുപത് ശതമാനത്തോളംഭൂമിസ്വകാര്യവ്യക്തികള്‍ കയ്യേറി വ്യാജരേഖ ചമച്ച് തങ്ങളുടെ സ്വകാര്യ ഭൂമിയാക്കി മാറ്റിയിരിക്കുകയാണ്ഇരിട്ടിടൗണിലുള്‍പ്പെടെ ഇത്തരത്തില്‍വ്യാപകമായി ഇറിഗേഷന്‍-.റവന്യൂഅധിനതയിലുള്ള ഭൂമി കയ്യേറി സ്വകാര്യവ്യക്തികള്‍ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കി കയ്യേറ്റ ഭൂമി തിരികെ പിടിക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ - ഇറിഗേഷന്‍ വകുപ്പുകള്‍ സംയുക്തമായി ഭൂമി സര്‍വ്വെ നടത്തുന്നത്.

കയ്യേറ്റം സംബ്ബന്ധിച്ച് സുപ്രഭാതം വാര്‍ത്ത വന്നതിന് പിന്നാലെയാണ് നടപടി ഉദ്യോഗസ്ഥരും നടപടി കര്‍ശനമാക്കുവാന്‍ തീരുമാനിച്ചത്. ചില കെട്ടിടങ്ങളുടെ പുറകു വശം പദ്ധതി പ്രദേശം കൈയ്യേറി കെട്ടിട ഭാഗങ്ങള്‍ നിര്‍മിച്ചതായി മുന്‍പ് റവന്യു വകുപ്പും പഴശി ഇറിഗേഷനും കണ്ടെത്തിയിരുന്നെങ്കിലുംസ്വാധീനത്താലുംസമ്മര്‍ദ്ധത്താലും ഇത് പൂര്‍ണ്ണമായും തിരികെ പിടിക്കാന്‍ സാധിച്ചിരുന്നില്ല സംയുക്ത സര്‍വ്വേ നടപടികള്‍ക്കു ശേഷം അനധിക്യത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി കൈയ്യേറ്റം മുഴുവന്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കുന്നതിനാണ് ഇറിഗേഷന്‍ - റവന്യൂ വകുപ്പ് മേധാവികളുടെ തീരുമാനം.

 

Read more topics: kannur, Pazhassi, land grab,
English summary
land grab at Pazhassi in Kannur
topbanner

More News from this section

Subscribe by Email