Friday January 24th, 2020 - 10:44:am
topbanner

ഗോത്ര സമൂഹത്തിന്റെ സാംസ്‌കാരിക മൂല്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാന്‍ ഗദ്ദികക്ക് കഴിഞ്ഞു: കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ

Anusha Aroli
ഗോത്ര സമൂഹത്തിന്റെ സാംസ്‌കാരിക മൂല്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാന്‍ ഗദ്ദികക്ക് കഴിഞ്ഞു: കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ

മാവേലിക്കര: ഗോത്രസമൂഹത്തിന്റെ തനത് കലകളും സംസ്‌കാരവും പൊതുസമൂഹത്തിന് മുന്നിലെത്തിക്കുവാന്‍ ഗദ്ദിക മേളക്ക് കഴിഞ്ഞുവെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. വര്‍ത്തമാനകാല കാലഘട്ടത്തില്‍ പലപ്പോഴും സമൂഹം മറന്നുപോകുന്ന സ്‌നേഹത്തിന്റേയും സമത്വത്തിന്റേയും ഓര്‍മ്മപ്പെടുത്തലാണ് സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ കലയ്ക്കും സംസ്‌കാരത്തിനും തനത് രീതികള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇത്തരം മേളകളിലൂടെ നല്‍കാനാവുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഗദ്ദിക മേളയുടെ ഒന്‍പതാം ദിനം നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വള്ളികുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: വി.കെ അനില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നാടക രചയിതാവ് ഫ്രാന്‍സിസ്.റ്റി.മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. ആര്‍.രാജേഷ് എം.എല്‍.എ, കവിയത്രി കനിമോള്‍, കിര്‍താഡ്‌സ് ലെക്ച്ചറര്‍ വി.നൈനാ എന്നിവര്‍ സംസാരിച്ചു.

English summary
kovoor kunjumon MLA about alappuzha gadhika 2019
topbanner

More News from this section

Subscribe by Email