Monday November 18th, 2019 - 11:24:am
topbanner

കോട്ടയം ജില്ലയിലെ പ്രളയബാധിത ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Aswani
കോട്ടയം ജില്ലയിലെ പ്രളയബാധിത ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലുള്ള മഴക്കെടുതി ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബദൈവാലയത്തിന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെയു സംയുക്ത നേതൃത്വത്തിൽ വിജയപുരം പഞ്ചായത്തിലെ രണ്ടാം വാർഡിലെ വട്ടമൂട് പാലത്തിന് സമീപമുള്ള പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച ആരോഗ്യ അവബോധ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കിഴക്കേനട്ടാശ്ശേരി വികാരി ഫാ. ഫിൽമോൻ കളത്തറ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഡയറക്ടർമാരായ ഫാ. സജി കന്നാലിൽ, ഫാ. ദീപു പുത്തൻപുര, വാർഡ് മെമ്പർ ഇ.പി. നളിനാക്ഷൻ, സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. കിഴക്കേ നട്ടാശ്ശേരി ഹോളി ഫാമിലി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സമീപത്തെ ദുരിതബാധിത പ്രദേശങ്ങളിലും വൈദ്യ സഹായത്തോടൊപ്പം ഭക്ഷണംവും ലഭ്യമാക്കി.

English summary
The medical camp was held in flood-affected villages in Kottayam district
topbanner

More News from this section

Subscribe by Email