Monday October 21st, 2019 - 3:59:am
topbanner

കോട്ടക്കല്‍ നഗരസഭയില്‍ സര്‍വീസ് കോ. ഓപ്പറേറ്റീവ് ബാങ്ക് വീടുകള്‍ തോറും ഗൃഹസമ്പാദ്യ പദ്ധതി ആരംഭിക്കുന്നു

Anusha Aroli
കോട്ടക്കല്‍ നഗരസഭയില്‍ സര്‍വീസ് കോ. ഓപ്പറേറ്റീവ് ബാങ്ക് വീടുകള്‍ തോറും ഗൃഹസമ്പാദ്യ പദ്ധതി ആരംഭിക്കുന്നു

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭയില്‍ സര്‍വീസ് കോ. ഓപ്പറേറ്റീവ് ബാങ്ക് വീടുകള്‍ തോറും ഗൃഹസമ്പാദ്യ പദ്ധതി ആരംഭിക്കുന്നു. ഓരോ കുടുംബങ്ങളിലും സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഗൃഹസമ്പാദ്യ പദ്ധതി കോട്ടക്കല്‍ നഗരസഭയില്‍ കോട്ടക്കല്‍ സര്‍വീസ് കോ.ഓപ്പറേറ്റീവ് ബാങ്കാണ് നടപ്പാക്കുന്നത്. മാസം തോറും ബാങ്ക്, നിക്ഷേപ തുക സ്വീകരിക്കും. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടായി പത്ത് വാര്‍ഡുകളില്‍ 500 സമ്പാദ്യ പെട്ടികള്‍ സ്ഥാപിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ പ്രധാന ലക്ഷ്യം വായ്പ തിരിച്ചടവിനും ചികിത്സാ ചെലവുകള്‍ക്കും മറ്റു ഗൃഹസംബന്ധമായ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാവുന്നതാണ്. ക്യാഷ് ബോക്‌സിന്റെ ഉദ്ഘാടനം മരവട്ടത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസര്‍, കുടുംബശ്രീ അംഗങ്ങളായ സരള, നുസ്്‌റത്ത്, പുഷ്പവല്ലി എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ഉമ്മര്‍, സെക്രട്ടറി വി കോമു, ബാങ്ക് വൈസ് പ്രസിഡന്റ് അഹമ്മദ് മണ്ടായപ്പുറം, ഡയറക്ടര്‍മാരായ മൊയ്തു കോരങ്ങത്ത്, ബാപ്പുട്ടി മച്ചിഞ്ചേരി, പി പി ഉമ്മര്‍, ചോലക്കല്‍ വേലായുധന്‍, നൗഷാദ് ബാബു അമരയില്‍, അന്‍വര്‍ മങ്ങാടന്‍, ആസ്യ വടക്കേതില്‍ , മറിയാമു വി, റഹിയാനത്ത് , ബാങ്ക് സ്റ്റാഫ് കെ. നൗഫല്‍, ഉസ്മാന്‍കുട്ടി, ഷമീര്‍ , കെ. പി ഹൈദ്രസ് ഹാജി, പി പി കുഞ്ഞന്‍ എന്ന കുഞ്ഞി മൊയ്തീന്‍, സി പി ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

English summary
kottakkal muncipality service co operative bank Housing savings plan
topbanner

More News from this section

Subscribe by Email