കൊല്ലം : ജില്ലയില്‍ ഇതുവരെ 17208 പേരാണ് ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇനി 11% പേര് മാത്രം, ഇന്നലെ (ഏപ്രില്‍ 20) 2030 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചത് 75 പേരും ഒഴിവാക്കപ്പെട്ടവര്‍ 530 പേരുമാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ആശുപത്രിയില്‍ പുതിയതായി വന്ന രണ്ട് പേര് ഉള്‍പ്പെടെ 11 പേര് മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ. ഒരാള്‍ ഡിസ്ചാര്‍ജ് ആയി.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1236 സാമ്പിളുകളില്‍ അഞ്ച് എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി അഞ്ച് കേസുകള്‍ മാത്രമാണുള്ളത്.. ഫലം വന്നതില്‍ 1216 എണ്ണം നെഗറ്റീവാണ്.