Monday December 16th, 2019 - 3:09:pm
topbanner

തൃശൂർ ജില്ലയിൽ ഇന്ന് മഞ്ഞ അലേർട്ട്

Anusha Aroli
തൃശൂർ  ജില്ലയിൽ ഇന്ന് മഞ്ഞ അലേർട്ട്

തൃശൂർ : ആഗസ്റ്റ് 13, 14 തീയതികളിൽ തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയാണ് മഞ്ഞ അലേർട്ട് നൽകുന്നതിലൂടെ പ്രവചിക്കപ്പെടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആഗസ്റ്റ് 13ന് മധ്യ പടിഞ്ഞാറൻ, വടക്ക് ബംഗാൾ ഉൾക്കടലിൽ തെക്ക്/തെക്ക് പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ആഗസ്റ്റ് 14 മുതൽ 16 വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്ക്, മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

English summary
kerala rain 2019 flood thrissur yellow alert
topbanner

More News from this section

Subscribe by Email