Friday September 20th, 2019 - 10:30:pm
topbanner
Breaking News
jeevanam

പമ്പയുടെ തീരത്ത് 25,000 മുളയും കൈതയും വച്ചു പിടിപ്പിക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്

Anusha Aroli
പമ്പയുടെ തീരത്ത് 25,000 മുളയും കൈതയും വച്ചു പിടിപ്പിക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്

പത്തനംതിട്ട : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനം വകുപ്പുമായി ചേര്‍ന്ന് പമ്പയുടെ തീരങ്ങളില്‍ ഒരു ദിവസം കൊണ്ട് 25,000 മുളയും, കൈതയും വച്ചു പിടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയുടെ തീരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

സെപ്റ്റംബര്‍ അഞ്ചിന് തൈകള്‍ നടുമെന്നും, റാന്നി, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്കുകളിലെ പമ്പയുടെ തീരങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. മഴക്കാലത്ത് പമ്പയുടെ തീരങ്ങള്‍ വന്‍തോതില്‍ ഇടിഞ്ഞു വീഴുകയും, ജനങ്ങള്‍ക്ക് ഭീതിയുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. തൈകള്‍ നടന്നതിനായുളള കുഴിയെടുക്കല്‍, സ്ഥലമെടുപ്പ് എന്നിവ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നേതൃത്വത്തില്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്്എന്നിവടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് തൈകള്‍ വച്ച് പിടിപ്പിക്കുക. ഘട്ടംഘട്ടമായി ഇവ ജില്ലയില്‍ ഉടനീളം വ്യാപിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പഞ്ചായത്തുകളില്‍ എത്തിക്കുന്ന തൈകള്‍ ആവശ്യാനുസരണം ഓരോ പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് പഞ്ചായത്ത്് അധികൃതരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്ഥലം നിര്‍ണയിച്ച് തൈകള്‍ നടേണ്ട സ്ഥലം രേഖപ്പെടുത്താന്‍ വനംവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ബീനാറാണി, പത്തനംതിട്ട അസിസ്റ്റന്‍ഡ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ ബി സുഭാഷ്, എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍ ഹരി, റാന്നി ബ്ലോക്ക് പഞ്ചായത്ത്് ജോയിന്റ് ബിഡിഒ എസ് ഫൈസല്‍, ബിപിഒമാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Viral News

English summary
kerala rain 2019 flood patthanamthitta collector PB NOOH
topbanner

More News from this section

Subscribe by Email