Friday September 20th, 2019 - 10:38:pm
topbanner
Breaking News
jeevanam

പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസത്തിന് എക്‌സൈസ് വകുപ്പ് ജീവനക്കാരുടെ കൈത്താങ്ങ്

Anusha Aroli
പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസത്തിന് എക്‌സൈസ് വകുപ്പ് ജീവനക്കാരുടെ കൈത്താങ്ങ്

പത്തനംതിട്ട : പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി എക്‌സൈസ് വകുപ്പ് ജീവനക്കാരുടെ കൈത്താങ്ങ്. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളില്‍ നിന്നും ശേഖരിച്ച അവശ്യസാധനങ്ങള്‍ ജില്ലാ കളക്ടറുടെ പൂങ്കാവ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലെ കളക്ഷന്‍ സെന്ററിന് കൈമാറി.

വിവിധ ഓഫീസുകളിലെ വാഹനങ്ങളിലായി പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ എത്തിയ സാധന സാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തിന്റെ ഫ്‌ളാഗ് ഓഫ് വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. പ്രകൃതി ദുരന്ത സമയങ്ങളില്‍ സമയോചിതമായി ഇടപെടുന്നതിന് പ്രതേ്യക ടീമിനെ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും.

എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.മോഹനന്‍, എക്‌സൈസ് ഡിവിഷന്‍ ഓഫീസ് മാനേജര്‍ പി.കെ.ഹരികുമാര്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഷാബു തോമസ്, ജില്ലാ സെക്രട്ടറി വി.ഹരീഷ് കുമാര്‍, പ്രസിഡന്റ് അയൂബ് ഖാന്‍, എസ്.അജി, ആര്‍.എസ്.ഹരിഹരന്‍ ഉണ്ണി, ഹുസൈന്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Viral News

English summary
kerala rain 2019 flood patthanamthitta Excise Department Employees
topbanner

More News from this section

Subscribe by Email