Friday September 20th, 2019 - 9:58:pm
topbanner
Breaking News
jeevanam

കക്കയം ഡാമിൻറെ രണ്ട് ഷട്ടറും ഒരടി വീതം തുറക്കും

Anusha Aroli
കക്കയം ഡാമിൻറെ രണ്ട് ഷട്ടറും ഒരടി വീതം തുറക്കും

കോഴിക്കോട് : കക്കയം ഡാമിൻറെ രണ്ട് ഷട്ടറും ഒരടി വീതം തുറക്കാൻ അനുമതി നൽകി ജില്ലാകളക്ടർ ഉത്തരവായി. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു.

കക്കയം റിസർവോയറിൽ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടിപ്രദേശത്തു ഇപ്പോഴും മഴ തുടരുന്നതിനാൽ റിസർവോയറിൽ ജലനിരപ്പ് ഉയർന്ന് ഏറ്റവും കൂടിയ ജല നിരപ്പായ 2487 അടി എത്താൻ സാധ്യത ഉള്ളതിനാൽ ഷട്ടർ ഒരു അടി വീതം തുറക്കാൻ അനുമതി നൽകണം എന്ന കെ. എസ്. ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ് ഉത്തരവ്.

Viral News

English summary
kerala rain 2019 flood kozhikode kakkayam dam shutter
topbanner

More News from this section

Subscribe by Email