Monday September 16th, 2019 - 12:29:pm
topbanner
Breaking News
jeevanam

പ്രളയബാധിതർക്ക് അഴിയൂർ പഞ്ചായത്തിൽ സൗജന്യ പദ്ധതികൾ

Anusha Aroli
പ്രളയബാധിതർക്ക് അഴിയൂർ പഞ്ചായത്തിൽ സൗജന്യ പദ്ധതികൾ

അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്തിലെ പ്രളയ ബാധിതർക്കായി മൃഗസംരക്ഷണവകുപ്പിൻറെ സഹകരണത്തോടെ ഓരോ ഗുണഭോക്താവിനും 30 കിലോ കാലിത്തീറ്റ ,രണ്ടരകിലോ ടി എം ആർ ,വൈക്കോൽ മിശ്രിതം , കേര മിൻമിശ്രിതം തുടങ്ങിയവ യുടെ വിതരണം ചോമ്പാൽ മൃഗാശുപത്രിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ് നിർവ്വഹിച്ചു.സെക്രട്ടറി ഷാഹുൽ ഹമീദ് , വൈസ് പ്രസിഡന്റ് റീന രയരോത്ത് ,വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഉഷചാത്തങ്കണ്ടി ,വെറ്റിനറി സർജൻ ആർ .ബാബുരത്നം ,ശ്രീജേഷ് ,ശുഭാമുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .

പ്രളയബാധിതരായവരുടെ ടിവി ,ഫ്രിഡ്‌ജ്‌ ,വാഷിങ് മെഷ്യൻ മിക്സി ,ഇൻവെർട്ടർ , മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ തടങ്ങിയവ ആഗസ്‌ത്‌ 27 ന് പഞ്ചായത്തിൽനിന്നും സൗജന്യമായി റിപ്പെയർ ചെയ്തുകൊടുക്കുന്നതാണ് . അഴിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് റിപ്പെയർമാരും എച്ച് എ വി സി ,ആർ ഇ എ തുടങ്ങിയ സംഘടനകളുടെയും സാങ്കേതിക സഹകരണത്തോടെയാണ് സൗജന്യ റിപ്പെയറിങ് നടപ്പിലാക്കുന്നത് .വാർഡ് മെമ്പർമാരുടെ സാക്ഷിപത്രസഹിതം കേടുവന്ന ഉപകരണങ്ങളുമായി അന്നേ ദിവസം പഞ്ചായത്തിൽ എത്തേണ്ടതാണെന്ന് സെക്രട്ടറി ഷാഹുൽ ഹമീദ് അറിയിക്കുന്നു. .9496048103

English summary
kerala rain 2019 flood kozhikode azhiyoor free projects
topbanner

More News from this section

Subscribe by Email