Monday September 16th, 2019 - 12:46:pm
topbanner
Breaking News
jeevanam

കോട്ടയം ജില്ലയിൽ നശിച്ചത് 3158 ഹെക്ടര്‍ നെല്‍കൃഷി; പ്രളയജലം വറ്റിച്ച് വീണ്ടും വിത്തു വിതയ്ക്കാനൊരുങ്ങി കര്‍ഷകര്‍

Anusha Aroli
കോട്ടയം ജില്ലയിൽ നശിച്ചത് 3158 ഹെക്ടര്‍ നെല്‍കൃഷി; പ്രളയജലം വറ്റിച്ച് വീണ്ടും വിത്തു വിതയ്ക്കാനൊരുങ്ങി കര്‍ഷകര്‍

കോട്ടയം : ജില്ലയില്‍ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നെല്‍കൃഷി നശിച്ച പാടങ്ങളില്‍ വീണ്ടും കൃഷിയിറക്കാന്‍ കര്‍ഷകരും കൃഷി വകുപ്പും മുന്നൊരുക്കം തുടങ്ങി.ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 3158 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നഷ്ടമായിട്ടുള്ളത്. മട വീണതിനെത്തുടര്‍ന്ന് പാടങ്ങളില്‍ വെള്ളം കയറി 15 മുതല്‍ 75 ദിവസം വരെ പ്രായമുള്ള നെല്‍ച്ചെടികളാണ് നശിച്ചത്.

വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലാണ് കൂടുതല്‍ കൃഷിനാശമുണ്ടായത്. 675 ഹെക്ടര്‍ പ്രദേശത്തെ നെല്ലാണ് ഇവിടെ നശിച്ചത്. കല്ലറ-510, അയ്മനം-450, ആര്‍പ്പൂക്കര-436, കുമരകം-386, തിരുവാര്‍പ്പ്-260, തലയാഴം-420, വൈക്കം 14.5, ചെമ്പ്-6.5 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തു മേഖലകളില്‍ നെല്‍കൃഷിക്കുണ്ടായ നാശത്തിന്‍റെ കണക്ക്.

മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച് നിലമൊരുക്കി ഉടന്‍ വിതയ്ക്കാന്‍ മൂവായിരത്തോളം കര്‍ഷകരാണ് തയ്യാറായിട്ടുള്ളത്. ആര്‍പ്പൂക്കരയിലും അയ്മനത്തുമുള്ള ആയിരത്തിലേറെ കര്‍ഷകര്‍ 90 ദിവസത്തിനകം കൊയതെടുക്കാനാകുന്ന മനുരത്ന നെല്ലിന്‍റെ വിത്ത് കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ വിത്ത് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും എത്തിച്ചു നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കല്ലറ, കുമരകം, തിരുവാര്‍പ്പ്, തലയാഴം, വെച്ചൂര്‍, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലേയും കര്‍ഷകര്‍ക്ക് ഉമ നെല്‍വിത്താണ് വേണ്ടത്. ഇവിടെയുള്ള 94 പാടശേഖരങ്ങളില്‍ വിതയ്ക്കുന്നതിനാവശ്യമായ 185760 കിലോ ഉമ വിത്ത് സംസ്ഥാന വിത്തു വികസന അതോറിറ്റി മുഖേനയാണ് ലഭ്യമാക്കുക. ഓഗസ്റ്റ് മുപ്പതിനകം വിത്ത് നല്‍കണമെന്നാണ് കൃഷി വകുപ്പ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുളളത്.

English summary
kerala rain 2019 flood kottayam paaddy
topbanner

More News from this section

Subscribe by Email