Friday August 23rd, 2019 - 1:48:am
topbanner
topbanner

പ്രളയ ദുരിതാശ്വാസം: കണ്ണൂരിലേക്ക് മെക്കാനിക്കുകളുടെ സേവനം ആവശ്യമുണ്ട്

Anusha Aroli
പ്രളയ ദുരിതാശ്വാസം: കണ്ണൂരിലേക്ക് മെക്കാനിക്കുകളുടെ സേവനം ആവശ്യമുണ്ട്

കണ്ണൂർ : പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിണര്‍ ശുചീകരിക്കുന്നതിനാവശ്യമായ പമ്പുസെറ്റുകളും വീടുകളുടെ വൈദ്യുത തകരാറുകള്‍ പരിഹരിക്കുന്നതിനാവശ്യമായ ഇലക്ട്രീഷ്യന്മാര്‍, ടി വി, ഫ്രിഡ്ജ്, മിക്‌സി എന്നിവ റിപ്പയര്‍ ചെയ്യുന്നതിനാവശ്യമായ മെക്കാനിക്കുകള്‍ എന്നിവരുടെ സേവനം അടിയന്തരമായി ആവശ്യമുണ്ട്.

സൗജന്യ സേവനം നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളും സന്നദ്ധ സംഘടനകളും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 9496227146 (പി കെ ബാബു, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍), 9495403815 (പി സജി, സീനിയര്‍ സൂപ്രണ്ട്, ഇന്‍സ്‌പെക്ഷന്‍), 9496192338 (എം രാജീവന്‍ ജൂനിയര്‍ സൂപ്രണ്ട്), 9496360229 (ചന്ദ്രശേഖരന്‍ ജൂനിയര്‍ സൂപ്രണ്ട്), 9744732205 (ശിവപ്രസാദ് ജൂനിയര്‍ സൂപ്രണ്ട്), 9446013642 (സുരേഷ് ചന്ദ്രബോസ്, ജൂനിയര്‍ സൂപ്രണ്ട്)

English summary
kerala rain 2019 flood kannur mechanic
topbanner

More News from this section

Subscribe by Email