Thursday July 18th, 2019 - 10:45:am
topbanner
topbanner

കാസർഗോഡ് ലീഗൽ മെട്രോളജി വകുപ്പിലേക്കുള്ള താത്കാലിക നിയമന ഇന്റർവ്യു യുവമോർച്ച പ്രവർത്തകർ തടഞ്ഞു

Anusha Aroli
കാസർഗോഡ് ലീഗൽ മെട്രോളജി വകുപ്പിലേക്കുള്ള താത്കാലിക നിയമന ഇന്റർവ്യു യുവമോർച്ച പ്രവർത്തകർ തടഞ്ഞു

കാസർഗോഡ്: ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നിലനിൽക്കെ അതിലുൾപ്പെട്ടവരെ പരിഗണിക്കാതെ ലീഗൽ മെട്രോളജി വകുപ്പിലെ വെള്ളരിക്കുണ്ട്, കുംബള എന്നിവിടങ്ങളിലെ ഓഫീസിലേക്ക് താത്കാലിക ജീവനക്കാരെ നിയമിക്കവാനുള്ള ഇന്റർവ്യു യുവമോർച്ച പ്രവർത്തകരും, റാങ്ക് ഹോൾഡേർസ് അസോസിയേഷൻ പ്രവർത്തകരും തടഞ്ഞു.

പടിച്ച് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഒഴിവ് വരുന്ന തസ്തികകളിലേക്ക് സ്ഥിര നിയമനം നടത്താതെ താത്കാലിക നിയമനങ്ങൾ നടത്തുന്നത് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേർസിനോടുള്ള അവഗണനയാണ്.സർക്കാർ അനുകൂല സംഘടനകളുടെ നോമിനികളെ തിരുകി കയറ്റാനുള്ള ഇത്തരം താത്കാലിക നിയമന ഇൻറർവ്യുകൾ വെറും പ്രഹസനം മാത്രമാണെന്ന് സമരക്കാർ ആരോപിച്ചു.

ഇന്റർവ്യു തടയുമെന്ന് നേരത്തെ യുവമോർച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താർ അറിയിച്ചിരുന്നു.പ്രതിഷേധത്തെ തുടർന്ന് ഇന്റർവ്യു മാറ്റി വെച്ചു.സമരത്തിന് യുവമോർച്ച ജില്ല പ്രസിഡന്റ് രാജേഷ് കൈന്താർ, ജനറൽ സെക്രട്ടറി സുമിത്ത് രാജ്, ദിലീപ് പള്ളഞ്ചി, നേതാക്കളായ ധൻരാജ്, പ്രതീപ് കൂട്ടക്കനി, മഹേഷ് ഗോപാൽ, ഹരീഷ് ഗോസാഡ, ചിത്തരഞ്ജൻ, അഭിലാഷ് തുടങ്ങിയവും റാങ്ക് ഹോൾഡേർസ് അസോസിയേഷൻ പ്രസിഡന്റ് വിവേഷ്, സെക്രട്ടറി ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.

English summary
kasargod yuvamorch activists blocked temporary appointment interviews with the Department of Legal Metrology
topbanner

More News from this section

Subscribe by Email