Thursday April 2nd, 2020 - 4:41:am
topbanner

കാറമേൽ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ആക്രമം : പ്രതികളെ അറസ്റ്റു ചെയ്യുക : വാണിയ സമുദായ സമിതി

NewsDesk
കാറമേൽ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ആക്രമം : പ്രതികളെ അറസ്റ്റു ചെയ്യുക : വാണിയ സമുദായ സമിതി

കണ്ണൂർ:കാറമേൽ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടന്ന അക്രമം അങ്ങേയറ്റം അപലനീയമെന്ന് വാണിയ സമുദായ സമിതി. മാനവസൗഹാർദത്തിന്റെ വിളനിലമായി നിലകൊള്ളുന്ന പെരുങ്കളിയാട്ടങ്ങളെ അലങ്കോലമാക്കി സമുദായ സ്പർദ്ധ വളർത്താനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമത്തിൽ വാണിയസമുദായ സമിതി സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

വർഷങ്ങളുടെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി വളരെ ഭംഗിയായി അവസാനിച്ച കാറമേൽ മുച്ചിലോട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ മാറ്റുകുറക്കാൻ ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കളിയാട്ടം അവസാനിച്ച രാത്രിയും തുടർന്നുള്ള രാത്രികളിലുമായി കളിയാട്ട നടത്തിപ്പുകാരും സമുദായ അംഗങ്ങളുമായ, കെ കെ ഗണേശന്റെ യൂസ്ഡ് കാർ ഷോറൂമിൽ നിർത്തിയിട്ടിരുന്ന, കളിയാട്ടവശ്യത്തിനായി ഉപയോഗിച്ച, സ്റ്റിക്കർ പതിച്ച വാഹനം അടക്കം പതിനാലോളം കാറുകളുടെ ചില്ലുകൾ അടിച്ചു തകർക്കുകയും, ചന്ദേര സി. ഐ. കെ. ടി സുരേഷ്ബാബുവിന്റെ ഇരുനില വീട് എറിഞ്ഞു തകർക്കുകയും, പി. വി. പദ്മനാഭന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ടയർ കുത്തികീറുകയും, എം. അമ്പുവിന്റെ പെട്ടിക്കട തകർക്കുകയും ഗ്യാസ് സിലിണ്ടർ എടുത്തു കൊണ്ടുപോകുകയും ചെയ്ത ക്രിമിനലുകളെ എത്രയും വേഗം നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നില്ലേങ്കിൽ ശക്തമായ സമരപരിപാടികൾക്ക് സമുദായ സമിതി നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയീപ്പുനൽകി.

സംസ്ഥാന പ്രസിഡണ്ട്‌ സത്യൻ പൂച്ചക്കാടിന്റെ അധ്യക്ഷതയി ൽ ചേർന്ന യോഗത്തിൽ വൈസ് പ്രെസിഡന്റുമാരായ വി സി നാരായണൻ,ചന്ദ്രൻനാലപ്പാടം, വിജയൻ മാസ്റ്റർ, സെക്രട്ടറി മാരായ അഡ്വ. പയ്യന്നുർ ഷാജി, സുകുമാരൻ കുറുമാത്തൂർ, എം ബാബു വാരം, മോഹനൻ ചെറുവാഞ്ചേരി,കെ. വി. പ്രദീപ്‌കുമാർ, അഡ്വ ഷനോജ്, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ. വിജയൻ മാസ്റ്റർ സ്വാഗതവും ട്രെഷറർ ഷാജികുന്നാവ് നന്ദിയും പറഞ്ഞു.

English summary
karamel kaliyattam issue
topbanner

More News from this section

Subscribe by Email