Monday August 10th, 2020 - 2:42:pm

സഹപാഠിയുടെ കണ്ണീരൊപ്പാനൊരുങ്ങി പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി ബാച്ച്

Anusha Aroli
സഹപാഠിയുടെ കണ്ണീരൊപ്പാനൊരുങ്ങി പറശ്ശിനിക്കടവ്  ഹൈസ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി ബാച്ച്

പറശിനിക്കടവ് : സഹപാഠിയുടെ കണ്ണീരൊപ്പാന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. കാന്‍സര്‍ ബാധിച്ച് ഒരുവര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുന്ന കോടല്ലൂരിലെ എം.കെ. ഹഫ്‌സത്ത് ബീവിക്ക് കരുതലുമായാണ് പറശിനിക്കടവ് ഹൈസ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി ബാച്ചിലെ കൂട്ടുകാര്‍ രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂട്ടായ്മ സ്വരൂപിച്ച ഒരുലക്ഷം രൂപ ചികിത്സാ സഹായ കമ്മിറ്റിക്ക് ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ പി.കെ. മുജീബ്‌റഹ്മാന്‍ കൈമാറി. ചികിത്സാ കമ്മിറ്റി ചെയര്‍മാന്‍ പി. ശ്രീധരന്‍, കണ്‍വീനര്‍ റിട്ട. എസ്.ഐ: പി. പ്രേമരാജന്‍, പ്രകാശൻ പാറയിൽ, കെ. വി. സുഭാഷ്, കെ.വി. സുനില്‍കുമാര്‍,സി. വി. ബാബുരാജ്, ഇ. പ്രീത തുടങ്ങിയവർ
സംബന്ധിച്ചു.

English summary
kannur parassinikkadavu high school 19886 sslc batch helps a cancer patient
topbanner

More News from this section

Subscribe by Email