Wednesday February 19th, 2020 - 2:55:pm
topbanner

മൈസൂരിൽ നിന്നും കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച മയക്ക് ഗുളികകളുമായി കണ്ണൂർ സ്വദേശി പിടിയിൽ

Anusha Aroli
മൈസൂരിൽ നിന്നും കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച മയക്ക് ഗുളികകളുമായി കണ്ണൂർ സ്വദേശി പിടിയിൽ

കണ്ണൂർ: മൈസൂരിൽ നിന്നും വാങ്ങി കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച മാരക മയക്ക് ഗുളികകളുമായി മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിനെ തലശ്ശേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും, റെയില്‍വെ പോലീസും തലശ്ശേരി ആര്‍.പി.എഫും സംയുക്തമായി  പിടികൂടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഴപ്പിലങ്ങാട് കുളംബസാറില്‍ ഫാത്തിമാസില്‍ ബി.ടി ഷാനവാസിനെ (34) യാണ് തലശ്ശേരി റെയ്ഞ്ചിന്റെ അധിക ചുമതല വഹിക്കുന്ന കൂത്തുപറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അറസ്റ്റ് ചെയ്തത്. 

പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു. ഷെനിത് രാജ്, രാജേഷ് ശങ്കര്‍, ബഷീര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസന്ന, ടി.കെ ബിന്‍സി, ഡ്രൈവര്‍ സുരാജ്, റെയില്‍വെ പോലീസ് എ.എസ്.ഐ അക്ബര്‍, എസ്.സി.പി.ഒ സത്യന്‍, ആര്‍.പി.എഫ് എച്ച്.സി സുധീര്‍ എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ മൈസൂരില്‍ നിന്നും വാങ്ങി എറണാകുളത്തേക്ക് വില്‍പനക്ക്  കൊണ്ടുപോവുകയാണ് ഇവയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

English summary
kannur native arrested for drugs distribution
topbanner

More News from this section

Subscribe by Email