Tuesday January 21st, 2020 - 8:10:am
topbanner

മുഴക്കുന്ന് ശ്രീ മൃദഗശൈലേശ്വരിക്ഷേത്രം തൃക്കാർത്തിക മഹോത്സവം : മോഹിനിയാട്ട കച്ചേരി പ്രകാശപൂരിതമാക്കി ഡോ. ആർ എൽ വി രാമകൃഷ്ണൻ

Anusha Aroli
മുഴക്കുന്ന് ശ്രീ മൃദഗശൈലേശ്വരിക്ഷേത്രം തൃക്കാർത്തിക മഹോത്സവം : മോഹിനിയാട്ട കച്ചേരി പ്രകാശപൂരിതമാക്കി ഡോ. ആർ എൽ വി രാമകൃഷ്ണൻ

കണ്ണൂർ : മുഴക്കുന്ന് ശ്രീ മൃദഗശൈലേശ്വരിക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം കൊണ്ടാടി. ആദ്യമായി ഡോ. ആർ എൽ വി രാമകൃഷ്ണൻ മോഹിനിയാട്ട കച്ചേരിയിൽ കാവാലം നാരായണപണിക്കർ ചിട്ടചെയ്ത ഗണപതി സ്തുതിയും രണ്ടാമതായി സ്വാതി തിരുന്നാൾ രചന നിർവ്വഹിച്ച ശിവസ്തുതിയും മൂന്നാമതായി രാമസ്തുതിയും അവതരിപ്പിച്ചു.ഈ മൂന്ന് ഇനങ്ങളുടെയും നൃത്തസംവിധാനം നിർവ്വഹിച്ചത് ഡോ.ആർ.എൽ.വി രാമകൃഷ്ണൻ തന്നെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൃപ്പുണിത്തുറ ആർ.എൽ.വി.കോളേജിൽ നിന്ന് മോഹിനിയാട്ടത്തിൽ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും ഫസ്റ്റ് ക്ലാസോടുകൂടി പാസ്സായി.എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടു കൂടി പാസ്സായി. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഹിനിയാട്ടത്തിൽ എം.ഫിൽ ഒന്നാം റാങ്ക് നേടി. പെർഫോമിങ്ങ് ആർട്സ് ഡാൻസിൽ യു.ജി.സി.നെറ്റ് പരീക്ഷ വിജയിച്ചു.കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആട്ടത്തിലെ ആൺ വഴികൾ മോഹിനിയാട്ടവുമായി ബന്ധപ്പെട്ട പഠനത്തിന് പി.എച്ച്.ഡി ബിരുദം നേടി.

തൃപ്പൂണിത്തുറ ആർ.എൽ.വി.കോളേജ്, കാലടി സംസ്കൃത സർവകലാശാല എന്നിവടങ്ങളിൽ കഴിഞ്ഞ 8 വർഷക്കാലമായി മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായി സേവനം ചെയ്തു.ദൂരദർശൻ കേന്ദ്രം ഗ്രേഡഡ് ആർട്ടിസ്റ്റാണ്.2001 ൽ മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവം കലാപ്രതിഭ.2013 ൽ കലാഭാരതി ദേശീയ നൃത്ത പുരസ്ക്കാരം '2016ൽ നാട്യകലാ വിദ്വാൻ പുരസ്കാരം, 2017ൽ നാട്യകലാ പൂർണ്ണപുരസ്ക്കാരം, 2018ൽ നാദം നാട്യകലാ പ്രഭപുരസ്ക്കാരം, വരദം നാട്യസ്യമന്തക പുരസ്ക്കാരം എന്നിവ ലഭിച്ചു.

മോഹിനിയാട്ടത്തിൽ നിരവധി ഇനങ്ങൾ ചിട്ടചെയ്യുകയും മോഹിനിയാട്ടം പുരുഷവേഷത്തിൽ രംഗാവതരണം നടത്തുകയും ചെയ്തു വരുന്നു.പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരനാണ്.കലാഭവൻ മണി തങ്ങളുടെ പിതാവിന്റെ സ്മരണയ്ക്കായ് ചാലക്കുടിയിൽ സ്ഥാപിച്ച രാമൻ സ്മാരക കലാഗൃഹത്തിലൂടെ നിരവധി വിദ്യാർത്ഥികളെ നൃത്തം അഭ്യസിപ്പിച്ചു വരുന്നു.

English summary
kannur muzhakkunnu sree mridanga shaileshwari kshethra thrukkaartthika maholsavam
topbanner

More News from this section

Subscribe by Email