Friday April 3rd, 2020 - 11:06:am
topbanner

വെളിച്ചെണ്ണ : ബ്രാന്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

Anusha Aroli
വെളിച്ചെണ്ണ  : ബ്രാന്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കണ്ണൂർ : ജില്ലയില്‍ വെളിച്ചെണ്ണ ഉല്‍പ്പാദനം, റീപാക്കിംഗ്, വിപണനം എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും അവയുടെ ബ്രാന്റ് കണ്ണൂര്‍ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സ്ഥാപനത്തിന് ഒരു ബ്രാന്റ് മാത്രമെ രജിസ്റ്റര്‍ ചെയ്യാനാവൂ. മാര്‍ച്ചിനുള്ളില്‍ തന്നെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വെളിച്ചെണ്ണ പൊതു വിപണികളില്‍ കണ്ടെത്തുകയാണെങ്കില്‍ അവ പിടിച്ചെടുക്കുകയും നിയമാനുസൃത നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.

സംസ്ഥാനത്തിന് വെളിയില്‍ നിര്‍മ്മിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്ന വെളിച്ചെണ്ണയുടെ വിതരണക്കാര്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണറില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയതിനു ശേഷമെ ബ്രാന്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ പാടുള്ളൂ.

പരിശോധന സമയത്ത് ഭക്ഷ്യ സുരക്ഷ ലൈസന്‍സും, ബ്രാന്റ് രജിസ്റ്റര്‍ ചെയ്ത അനുമതിപത്രവും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും അറിയാവുന്നതാണ്. ഫോണ്‍ 04972 760930, 8943346193.

English summary
kannur food safety assistant commissioner about oil brand regiatration
topbanner

More News from this section

Subscribe by Email