Saturday May 30th, 2020 - 4:30:pm

കണ്ണൂർ ഡി.സി.സി ഓഫീസിൽ കൊവിഡ് 19 കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Anusha Aroli
കണ്ണൂർ ഡി.സി.സി ഓഫീസിൽ കൊവിഡ് 19 കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂർ : ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.കഴിഞ്ഞ ദിവസം രാവിലെ മുതൽ കെ.സുധാകരൻ എം.പിയും ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനിയോടൊപ്പം കൺട്രോൾ റൂമിൽ എത്തി ജില്ലയിലെ വിവിധ വിഷയങ്ങിൽ ഇടപെട്ട് പരിഹാരം കണ്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൺട്രോൾ റൂമിൽ നിന്നും എം.പി. കുട്ടുപുഴ ചെക്ക് പോസ്റ്റ് റോഡ് അടച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുകയും കർണ്ണാടക ചീഫ് സെക്രട്ടറിയുമായും ഡി.ജി.പിയുമായും ഫോണിൽ സംസാരിക്കുകയും ചെയ്തുഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി, മുഹമ്മദ് ഫൈസൽ, പി.മാധവൻ മാസ്റ്റർ, രാജീവൻ എളയാവൂർ, എം.പി.വേലായുധൻ, ടി.ജയകൃഷ്ണൻ, എന്നിവർ കണ്‍ട്രോള്‍ റൂമിൽ ചുമതല നിർവ്വഹിച്ച് വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങൾക്ക് സഹായം ചെയ്തു.

ചെന്നൈ അരിമ്പാക്കത്ത് പെട്ടിക്കട നടത്തി ഉപജീവനം നടത്തുന്ന 25ഓളം മലയാളികൾക്ക് ഭക്ഷണം കിട്ടാത്ത ബുദ്ധിമുട്ട് മലയാളി സമാജം പ്രവർത്തകരെ ഇടപെടുവിച്ച് പരിഹരിച്ചതും,ചൊക്ലിയിലും പെരിങ്ങത്തൂരിലും മംഗലാപുരത്ത് നിന്ന് മാത്രം ലഭിക്കുന്ന നൂറോ മെഡിസിൻ മരുന്നിന് വേണ്ടി ബുദ്ധിമുട്ടിയ കുടുംബത്തിന് മരുന്ന് എത്തിക്കാൻ സൗകര്യമൊരുക്കിയും,കണ്ണൂർ സെൻ്റോർ ടൂറിസ്റ്റ് ഹോമിൽ നിരീക്ഷണത്തിൽ കഴിയുന്ന ശിവപുരം പ്രദേശത്തെ 33 ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടാത്തതും ശുചീകരണ തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനം ലഭിക്കാത്തതും കോർപ്പറേഷൻ അധികൃതരെ ഇടപെടുവിച്ച് പരിഹരിച്ചുംമാച്ചേരി, മുണ്ടേരി കോയ്യോട്ട് പാലം, ഉദയം കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഭക്ഷണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രയാസവും പരിഹരിച്ചു നല്കാനും ധർമ്മടത്തും തയ്യിൽ സുനാമി കോളനി, എളയാവൂർ നോർത്തിലും ഭക്ഷ്യധാന്യങ്ങളും എത്തിച്ചതും 58 ദിവസമായി നടക്കുന്ന വളപട്ടണത്തെ ഫൈബർ ഫോം തൊഴിലാളികളുടെ സമരവും ഒത്ത് തീർക്കാൻ ബന്ധപ്പെട്ടും നിരവധി പ്രദേശങ്ങളിൽ പ്രാദേശികമായി മരുന്നുകൾ എത്തിച്ചും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചും തിലാന്നൂർ പെരിങ്ങളായിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട രോഗിക്ക് സി.എച്ച് സെൻ്റെറിൻ്റെ ആബുലൻസ് സേവനം എത്തിച്ചു നല്കിയും കൺട്രോൾ റൂമിൻ്റെ ഇടപെടൽ ഫലപ്രദമായി.

ജില്ലയിൽ സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തുകൊണ്ടും കോൺഗ്രസ് നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചും ജനങ്ങൾക്ക് അടിയന്തിര പ്രാധാന്യത്തോടെ ആവശ്യമായ മരുന്ന്, ഭക്ഷണ പദാർത്ഥങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ലഭ്യമാക്കിയുമാണ് കൺട്രോൾ റൂമിൻ്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത്-

English summary
kannur dcc office shifted as covid 19 controll room
topbanner

More News from this section

Subscribe by Email