Wednesday September 23rd, 2020 - 5:56:pm

കോവിഡ് 19 : കണ്ണൂരിൽ രണ്ടു പേര്‍ കൂടി ആശുപത്രി വിട്ടു ; ചികില്‍സയിലുള്ളത് 60 പേര്‍

Anusha Aroli
കോവിഡ് 19 : കണ്ണൂരിൽ രണ്ടു പേര്‍ കൂടി ആശുപത്രി വിട്ടു ; ചികില്‍സയിലുള്ളത് 60 പേര്‍

കണ്ണൂർ : നിലവില്‍ 52 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 23 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 3 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 32 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 2482 പേര്‍ വീടുകളിലുമായി ആകെ 2592 പേര്‍ ജില്ലയില്‍ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്.ഇതുവരെയായി ജില്ലയില്‍ നിന്നും 2546 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2283 എണ്ണത്തിന്റെ ഫലം ലഭ്യമായി. 263 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയില്‍ ഇതുവരെയായി 111 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ ബാധിതരില്‍ രണ്ടു പേര്‍ കൂടി വ്യാഴാഴ്ച (ഏപ്രില്‍ 23) ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ട ജില്ലക്കാരുടെ എണ്ണം 51 ആയി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് തലശ്ശേരി സ്വദേശിയായ 40കാരനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൂര്യാട് സ്വദേശിയായ 32കാരനുമാണ് ഇന്നലെ ഡിസ്ചാര്‍ജ് ആയത്.

ഇതിനകം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 8 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 17 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 20 പേരും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൂന്നു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളും കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ടു പേരുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. വരുടെ കണക്ക്.

ബാക്കി 60 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 15, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം - 32, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് - 11, കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് - 2 പേരുമാണ് ചികില്‍സയിലുള്ളത്.

Read more topics: kannur,covid19,recovered people
English summary
kannur covid19 recovered people
topbanner

More News from this section

Subscribe by Email