Saturday September 19th, 2020 - 8:01:am

കണ്ണൂർ ജില്ലയ്ക്ക് ഇന്നും ആശ്വാസ ദിനം; മൂന്നു പേര്‍ കൂടി ആശുപത്രി വിട്ടു

Anusha Aroli
കണ്ണൂർ ജില്ലയ്ക്ക് ഇന്നും ആശ്വാസ ദിനം; മൂന്നു പേര്‍ കൂടി ആശുപത്രി വിട്ടു

കണ്ണൂർ :  ഇന്ന് (ഏപ്രില്‍ 24) ജില്ലയ്ക്ക് ആശ്വാസ ദിനമായിരുന്നു. പുതിയ കൊറോണ പോസിറ്റീവ് കേസുകളൊന്നും ഇന്ന് (ഏപ്രില്‍ 24) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാഴാഴ്ചത്തെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനിടെ, കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മൂന്നു പേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നു പേരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ കൊറോണ ഭേദമായവരുടെ എണ്ണം 54 ആയി.

ജില്ലയിലെ 111 കോവിഡ് പോസിറ്റീവ് കേസുകളില്‍ ബാക്കി 57 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.നിലവില്‍ 2542 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്ന് പേരും ജില്ലാ ആശുപത്രിയില്‍ 21 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 32 പേരും വീടുകളില്‍ 2435 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 2668 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2384 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2221 എണ്ണം നെഗറ്റീവാണ്. 284 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

English summary
kannur covid 19 three people recovered
topbanner

More News from this section

Subscribe by Email