Friday September 20th, 2019 - 10:13:pm
topbanner
Breaking News
jeevanam

ചെറുകുന്ന് പുന്നച്ചേരി റോഡരികിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

NewsDesk
ചെറുകുന്ന് പുന്നച്ചേരി റോഡരികിൽ നിന്നും  പെരുമ്പാമ്പിനെ പിടികൂടി

കണ്ണൂർ: ചെറുകുന്ന് പുന്നച്ചേരി റോഡരികിൽ നിന്നും  പെരുമ്പാമ്പിനെ പിടികൂടി. വെളളിയാഴ്ച രാത്രി ഷിജു, അശ്വന്ത്, വൈശാഖ്, അഖിൽ, വിഷ്ണു എന്നിവർ ചേർന്നാണ് 8അടിയോളം നീളമുള്ള  പെരുമ്പാമ്പിനെ പിടികൂടിയത്.

ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന ഷിബുവാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് കൂട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പാമ്പിനെ പിടിയകൂടിയ സംഘം ശനിയാഴ്ച പുന്നച്ചേരി സെന്റ് മേരിസ് എൽ.പി സ്കൂൾ, പളളിക്കര എൽ.പി സ്കൂൾ, മുട്ടിൽ എൽ.പി സ്കൂൾ എന്നിവടങ്ങളിൽ കുട്ടികൾക്ക് പാമ്പിനെ പരിചയപ്പെടുത്തിയ ശേഷം കണ്ണപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

മഴവെള്ളപാച്ചലിൽ സമീപത്തെ പുഴയിലൂടെ പാമ്പ് ഒഴുകിയെത്തിയതാവാമെന്നാണ് നാട്ടുകാരുടെ നിഗമനം. കഴിഞ്ഞ തവണയും ഇതെ സമയം സമാന രീതിയിൽ  പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.

kannur cherukunn punnacheri snake python

Viral News

Read more topics: kannur, kannapuram, snake,
English summary
kannur cherukunn punnacheri snake python
topbanner

More News from this section

Subscribe by Email