കണ്ണൂർ: ലോക്ഡൗണ്‍ നിയമം ലംഘിച്ച ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മിക്കും സി.പി.എം ഏരിയാ സെക്രട്ടറി ശബരിഷ്കുമാറിനും മറ്റുദ്യോഗസ്ഥൻ മാർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കരക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സജേഷ് കെ.കെ, അനൂപ് തന്നട, യൂത്ത് കോണ്‍ഗ്രസ്സ് ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡന്റ് സനോജ് പലേരി, ഉമേഷ് ചാല തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.കെ മോഹനന്, കെ.സി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.