Monday February 17th, 2020 - 8:33:am
topbanner

കണ്ണൂർ ചാല്‍ ബീച്ചില്‍ കണ്ടല്‍പാര്‍ക്ക് ഒരുങ്ങുന്നു

Anusha Aroli
കണ്ണൂർ ചാല്‍ ബീച്ചില്‍ കണ്ടല്‍പാര്‍ക്ക് ഒരുങ്ങുന്നു

കണ്ണൂർ : ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാല്‍ ബീച്ചില്‍ അഞ്ചേക്കര്‍ സ്ഥലത്ത് കണ്ടല്‍ നട്ടുപിടിപ്പിക്കും. ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കണ്ടല്‍ പാര്‍ക്ക് ഒരുക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍ കണ്ടല്‍ പ്രൊാജക്ട് ഓയിസ്‌ക ഇന്റര്‍നാഷണല്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് ഭൂമിത്രസേന എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ലോക തണ്ണീര്‍ത്തട ദിനമായ ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ചാല്‍ ബീച്ചില്‍ കണ്ടല്‍ നട്ടുകൊണ്ട് പാര്‍ക്കിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.

അഴീക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുകുമാരന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കണ്ടല്‍ പ്രൊജക്ട് അസിസ്റ്റന്റ് മാനേജര്‍ രമിത്ത്, ഓയിസ്‌ക ഇന്റര്‍നാഷണല്‍ പ്രതിനിധി മുഹമ്മദ് അഷ്‌റഫ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി വി പത്മനാഭന്‍, പഞ്ചായത്ത് സെക്രട്ടറി കെ കെ രാജലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി അജയന്‍ എന്നിവര്‍ സംബന്ധിച്ചു.

Read more topics: kannur, chaal beach, kandal park
English summary
kannur chaal beach kandal park
topbanner

More News from this section

Subscribe by Email