Friday October 22nd, 2021 - 10:02:am

കൊവിഡ് ദുരിതാശ്വാസത്തിനായി കണ്ണൂർ ജില്ലയിലെ സി.പി.എം സമാഹരിച്ച് നൽകിയത് രണ്ടരക്കോടി

NewsDesk
കൊവിഡ് ദുരിതാശ്വാസത്തിനായി കണ്ണൂർ ജില്ലയിലെ  സി.പി.എം സമാഹരിച്ച് നൽകിയത് രണ്ടരക്കോടി

കണ്ണൂർ: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ സിപിഐ എം ഘടകങ്ങൾ 2,51,59,373 രൂപ സമാഹരിച്ച് നൽകി. വിവിധ ഘടകങ്ങളിൽ അംഗങ്ങളായ പാർടി  മെമ്പർമാരും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മറ്റും നൽകിയ തുകയാണിത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിപി എം ജില്ലാകമ്മിറ്റിയംഗങ്ങൾ നേരത്തെ 11,77,050 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. സഹകരണ മേഖലയിലെ സ്ഥാപനങ്ങളും ജീവനക്കാരും നൽകിയ തുകയും ഇതിനു പുറമെയുണ്ട്. കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഘട്ടത്തിലും ദുരിതാശ്വസ നിധിയിലേക്ക് അകമഴിഞ്ഞ് സഹായം നൽകിയ പാർടി പ്രവർത്തകരെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭിവാദ്യം ചെയ്തു.

Read more topics: kannur, CPM, covid, relief,
English summary
kannur The CPM has raised Rs 2.5 crore for covid relief
topbanner

More News from this section

Subscribe by Email