Sunday December 15th, 2019 - 12:40:pm
topbanner

റംസാന്‍ വ്രതശുദ്ധിയില്‍ കണ്ണൂർ സ്വദേശി ബാബുവിന് ഇത് പന്ത്രണ്ടാം വര്‍ഷം

Anusha Aroli
റംസാന്‍ വ്രതശുദ്ധിയില്‍ കണ്ണൂർ സ്വദേശി  ബാബുവിന് ഇത് പന്ത്രണ്ടാം വര്‍ഷം

വളപട്ടണം: റംസാന്‍ മാസത്തിന്റെ മഹത്വവും പേറി ആത്മശുദ്ധീകരണത്തിന്റ വ്രതം അനുഷ്ഠിക്കുകയാണ് ഈ ഹിന്ദു യുവാവ്. 12 വര്‍ഷമായി ഇദ്ദേഹം നോമ്പ് നോല്‍ക്കാന്‍ തുടങ്ങിയിട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിറക്കല്‍ പഞ്ചായത്തിലെ കീരിയാട് വയലില്‍ വിരുത്തിക്കണ്ടത്തില്‍ സ്വദേശിയാണ് ബാബു (45).ചെറുപ്പം മുതല്‍ക്കേ മുസ്ലിം സഹോദരന്മാരുമായുള്ള അടുപ്പമാണ് നോമ്പ് നോല്‍ക്കാന്‍ പ്രചോദനമായതെന്ന് ബാബു പറയുന്നു.4 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണവും റംസാനും ഒന്നിച്ച് വന്നപ്പോള്‍ നോമ്പ് എടുക്കാന്‍ സാധിച്ചിരുന്നില്ലയത്രേ...ഈ നോമ്പ് പിന്നീട് സുന്നത്ത് നോമ്പില്‍ നിന്നെടുത്ത് വീട്ടാറുമുണ്ട്..ഈ വര്‍ഷവും ബാബു വ്രതം എടുത്തിട്ടുണ്ട്.

ഭാര്യ വിജിഷയും മക്കളായ അഞ്ജനയും അഞ്ജലിയും എല്ലാവിധ പിന്തുണയുമായി ബാബുവിന്റെ കൂടെയുണ്ട്.നോമ്പ് നോല്‍ക്കാന്‍ തുടങ്ങിയതിന് ശേഷം അതിന്റേതായ ഐശ്വര്യവും തന്നെ തേടിയെത്തിയിട്ടുണ്ടെന്നും ബാബു പറയുന്നു.

English summary
VK Babu is celebrating the veneration of Ramzan
topbanner

More News from this section

Subscribe by Email