Sunday January 26th, 2020 - 10:10:am
topbanner

കണ്ണൂർ താഴെചൊവ്വമാൾ നിർമ്മാണം :രാഷ്ട്രീയക്കാരുടെ ഒത്താശയിൽ നിയമം നോക്കുകുത്തിയാക്കി

Anusha Aroli
കണ്ണൂർ താഴെചൊവ്വമാൾ നിർമ്മാണം :രാഷ്ട്രീയക്കാരുടെ ഒത്താശയിൽ നിയമം നോക്കുകുത്തിയാക്കി

കണ്ണൂർ: താഴെ ചൊവ്വയിൽ നിർമാണം നിർത്തിവെച്ചു മാൾ നിർമ്മാണത്തിനു പിന്നിൽ വൻ നിയമ ലംഘനങ്ങൾ .തണ്ണീർത്തടമായിരുന്ന പ്രദേശം മണ്ണിട്ട് നികത്തിയാണ് ഇവിടെ വൻകിട മാളിനായി പൈലിങ് നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ടലും മറ്റും നിറഞ്ഞു നിന്ന ഈ പ്രദേശം ഒരു കാലത്ത് ഏറെ ജലസമൃദ്ധമായിരുന്നു' ഇവിടെ നിന്നും 25,000 ടൺ മണൽ കടത്തിയാണ് നിലമൊരുക്കിയതെന്നു ആരോപണമുയർന്നിട്ടുണ്ട്. കോഴിക്കോട്ടെക്കാണ് ഇത്രയും ഭാഗം മണൽ കടത്തിയത്.

പടുകൂറ്റൻ മാൾ നിലവിൽ വരുന്നത് ദേശീയ പാതയ്ക്കും റെയിൽവേ ട്രാക്കിനും തൊട്ടടുത്താണ് ബിൽഡിങ്ങിനായി നടത്തുന്ന ശക്തമായ പൈലിങ്ങ് ഇവയുടെ ബലക്ഷയത്തിന് ഇടയാക്കിയേക്കും.നിലവിൽ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി ആറ്റടപ്പ റോഡ് പൂർണമായും തകർന്നിട്ടുണ്ട്. നാൽ പതോളം വീട്ടുകാരുടെ കുടിവെള്ളം മുടങ്ങി.

ഇതിനെ തുടർന്നാണ് പ്രദേശവാസികൾ ചില രാഷ്ട്രീയ പാർട്ടിക്കാർ പിൻതിരിപ്പിക്കാൻ ശ്രമിച്ചിട്ടും കലക്ടറെ സമീപിച്ചത് കലക്ടർ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഘട്ടത്തിലാണ് കോർപറേഷന് മാൾ നിർമാണം ഒരാഴ്ച്ച നിർത്തിവയ്ക്കേണ്ടി വന്നത്.

ഇതോടെയാണ് നിരവധി നിയമ ലംഘനങ്ങൾ നടത്തിയ മരട് മോഡൽ നിർമാണം താൽക്കാലികമായെങ്കിലും ഉടമകൾ നിർത്തിവെച്ചത് എന്നാൽ ഇതുവരെ മാൾ നിർമാണത്തെക്കുറിച്ച് തങ്ങൾക്ക് പരാതി ലഭിച്ചില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.എന്നാൽ ഇതു ശരിയല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയോടു കൂടിയാണ് മാൾ നിർമ്മിക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

English summary
kannur Corruption in thazhechovva mall construction
topbanner

More News from this section

Subscribe by Email