Thursday June 17th, 2021 - 10:40:pm

മലയോരത്തെ വിറപ്പിച്ച ആട് മോഷണ സംഘം പിടിയില്‍

NewsDesk
മലയോരത്തെ വിറപ്പിച്ച ആട് മോഷണ സംഘം പിടിയില്‍

കണ്ണൂർ: മലയോരത്തെ വിറപ്പിച്ച ആട് മോഷണ സംഘം പിടിയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി നടന്ന നാല്‍പതിലധികം ആട് മോഷണക്കേസില്‍ അറസ്റ്റിലായ സംഘം നിരവധി മോഷണക്കേസുകളില്‍ പ്രതികള്‍. ആലക്കോട് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മീമ്പറ്റി, കോടോപ്പള്ളി, കല്ലൊടി, പെരിങ്ങാല തുടങ്ങിയ സ്ഥലങ്ങളിലെ ആടുമോഷണത്തിന് പിന്നില്‍ തങ്ങളാണെന്ന് പ്രതികള്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ചാണോക്കുണ്ടില്‍ അറസ്റ്റിലായ കുന്നുംകൈ സ്വദേശികളായ ഒറ്റത്തില്‍ ടി. സമീര്‍ (27), അരിഞ്ചിറ ഷാബില്‍ (18), ഭീമനടി സ്വദേശികളായ വയലില്‍ നിഖില്‍ (18), മാളിയേക്കല്‍ മന്‍സൂര്‍ എന്ന മനോജ് (27) എന്നിവരാണ് കുറ്റസമ്മതം നടത്തിയത്. ഇവരെ പോലീസ് മോഷണം നടന്ന സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 60 എഫ് 3864 നമ്പര്‍ മാരുതി 800 കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുവഞ്ചാല്‍ പുത്തന്‍പുരയില്‍ ബിനു ജോര്‍ജിന്റെ പരാതിയിലാണ് പോലീസ് അന്വേഷണവും അറസ്റ്റും നടന്നത്.

വളര്‍ത്തുമൃഗങ്ങളെ രാത്രിയുടെ മറവില്‍ കവര്‍ച്ചക്കാര്‍ കവര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. ആട് മോഷണം പതിവായതോടെ ജനങ്ങള്‍ രാത്രികാലങ്ങളില്‍ സംഘടിച്ച് മോഷണസംഘത്തെ കാത്ത് പലസ്ഥലത്തും നിന്നു.

ഇതിനിടെയാണ് പ്രതികള്‍ പോലീസ് വലയിലായത്. പകല്‍സമയത്ത് വീടുകളില്‍ കച്ചവടക്കാര്‍ എന്ന വ്യാജേന വരികയും പിന്നീട് സ്ഥലം മനസിലാക്കി രാത്രിയില്‍ വാഹനവുമായെത്തി മോഷണം നടത്തുകയാണ് സംഘത്തിന്റെ രീതി. ആലക്കോട് പോലീസ്‌സ്റ്റേഷന്‍ പരിധിയിലെ കേസുകള്‍ കൂടാതെ പെരിങ്ങോം, ചിറ്റാരിക്കാല്‍, ചീമേനി സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ നിരവധി മോഷണക്കേസുകളുണ്ട്.

സ്‌നാപ്ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് സിനിമ അനുകരിച്ച്

Read more topics: kannur, alakode,
English summary
kannur, alakode, animal robbery case police arrest
topbanner

More News from this section

Subscribe by Email