Wednesday September 23rd, 2020 - 6:17:pm

കാഞ്ഞങ്ങാട് തുളിച്ചേരി വയൽ ഞാറ് നടീൽ ഉത്സവം മന്ത്രി വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

NewsDesk
കാഞ്ഞങ്ങാട് തുളിച്ചേരി വയൽ ഞാറ് നടീൽ ഉത്സവം മന്ത്രി വിഎസ് സുനിൽകുമാർ  ഉദ്ഘാടനം ചെയ്തു

കാസർകോട്: കാഞ്ഞങ്ങാട് കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി നമ്മുടെ തനതായ കാർഷിക സംസ്കൃതി തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടുകൂടി തെയ്യം കെട്ട് ആവശ്യമായ മുഴുവൻ ഭക്ഷ്യധാന്യങ്ങളും കൃഷി ചെയ്യാൻ തീരുമാനിച്ചിരുന്നത് ഭാഗമായി അജാനൂർ ഗ്രാമ പഞ്ചായത്തിൽപ്പെട്ട തുളിച്ചേരി വെള്ളച്ചാൽ വയലിൽ 22 എക്കർ തരിശുഭൂമിയിൽ കൃഷി വകുപ്പ് കൃഷി വിജ്ഞാൻ കേന്ദ്രം കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ  സഹകരണത്തോടുകൂടി രണ്ടാംവിള കൃഷിയിറക്കൽ ഞാറുനടീൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരൻ  അധ്യക്ഷത വഹിച്ചു, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി. വി. രമേശൻ മുഖ്യാതിഥിയായിരുന്നു കാഞ്ഞങ്ങാട് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാരാധാകൃഷ്ണൻ, അജാനൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി രാഘവൻ, ജില്ലാ കൃഷിഓഫീസർ പി.ജി. ചന്ദ്രമതി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. സുഷമ കൃഷി വിജ്ഞാന കേന്ദ്രം  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മനോജ് കുമാർ ടി. എസ്. മടിയൻ കുലോം ട്രസ്റ്റി എൻ. വി. അരവിന്ദാക്ഷൻ നായർ, പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ഭരണസമിതി പ്രസിഡന്റ് കണ്ണൻകുഞ്ഞി, കുമ്മണർ കളരി  ഭരണസമിതി പ്രസിഡന്റ് വേണുഗോപാലൻ, കല്യാൽ മുച്ചിലോട്ട് ഭരണസമിതി പ്രസിഡന്റ് സി വി ഗംഗാധരൻ തുടങ്ങിയവർ ആശംസനേർന്നു സംസാരിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വേണുരാജ് കോടോത്ത് സ്വാഗതവും കുമാരൻ ഐശ്വര്യ നന്ദിയും രേഖപ്പെടുത്തി

Read more topics: kanhangad, vs sunil kumar
English summary
kanhangad thulicheri vayal nhaaru nadeen uthsavam
topbanner

More News from this section

Subscribe by Email