Wednesday September 23rd, 2020 - 7:28:pm

കാഞ്ഞങ്ങാട് സഹകരണ പ്രിന്റിംഗ് പ്രസ് ശാഖ ഉദ്ഘാടനം ചെയ്തു

Anusha Aroli
കാഞ്ഞങ്ങാട് സഹകരണ പ്രിന്റിംഗ് പ്രസ് ശാഖ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അച്ചടി മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിസ്തുലമാണെന്നും സമസ്ത മേഖലയിലും കൈയ്യൊപ്പുള്ള പ്രസ്ഥാനമാണ് ജനകീയതയുള്ള സഹകരണ മേഖലയെന്നും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ അഭിപ്രായപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസർഗോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസറഗോഡ് പ്രിന്റിംഗ് ആന്റ് മള്‍ട്ടി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ജസീല്‍ സെന്ററില്‍ അധുനിക രീതിയില്‍ ആരംഭിച്ച പ്രിന്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ വി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. പ്രിന്റിംഗ് മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.രാധാകൃഷ്ണന്‍ നായരും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ വിജയാമുകുന്ദും കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.അനില്‍കുമാറും സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ ആദ്യവില്പന ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.ചന്ദ്രനും ആദ്യ ഓര്‍ഡര്‍ സ്വീകരിക്കല്‍ കാഞ്ഞങ്ങാട് വ്യവസായ വികസന ഓഫീസര്‍ എന്‍. അശോകും നിര്‍വഹിച്ചു.

കെ.എസ്.എഫ്.ഇ. കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ പ്രമോദ്കുമാര്‍.എം, കെ.സി.ഇ.യു. സംസ്ഥാന കമ്മിറ്റിയംഗം കെ.വി.വിശ്വനാഥന്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് ജയന്‍.സി.ഇ. എന്നിവര്‍ ആശംസാപ്രസംഗം നടത്തി.ഡയറക്ടര്‍മാരായ സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാര്‍, പി.കേളു മണിയാണി, കുഞ്ഞരന്‍, എ.വിജയകുമാര്‍, ശാന്തകുമാരി ടീച്ചര്‍, രജിതകുമാരി കെ, സി.പി.ബിന്ദു സംബന്ധിച്ചു. സംഘം പ്രസിഡണ്ട് പി.ഗിരിധരന്‍ സ്വാഗതവും സെക്രട്ടറി പി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

English summary
kanhangad co operative prining press branch inaguratted
topbanner

More News from this section

Subscribe by Email