Thursday February 27th, 2020 - 1:41:pm
topbanner

കല്ലേലി കാവില്‍ കളരിവിളക്ക് തെളിഞ്ഞു ; ദ്രാവിഡ ജനതയുടെ അപൂര്‍വ്വ അനുഷ്ഠാന പൂജ ജനുവരി 21 ന്

Anusha unni
കല്ലേലി കാവില്‍ കളരിവിളക്ക് തെളിഞ്ഞു ; ദ്രാവിഡ ജനതയുടെ അപൂര്‍വ്വ അനുഷ്ഠാന പൂജ ജനുവരി 21 ന്

പത്തനംതിട്ട : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്‌ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ജനുവരി 21 ന് നിറഞ്ഞാടും .ഇതിന് മുന്നോടിയായി കളരി വിളക്ക് തെളിയിച്ചു . ആഴിപൂജയ്ക്കാവശ്യമായ വിവിധ ഔഷധ വിറകുകള്‍ ഇന്ന് ശേഖരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട്‌ ശബരിമല ഉത്സവ ഗുരുതിയ്‌ക്ക്‌ ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം , കളരിപൂജ, കുംഭ പാട്ട്‌, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്‌ഥാനമായ കല്ലേലി കാവില്‍ നടക്കും .ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ്‌ മുഖ്യ ഊരാളി ഭാസ്‌കരന്‍ , വിനീത് ഊരാളി എന്നിവര്‍ കര്‍മ്മങ്ങള്‍ക്കു ദീപനാളം പകരും .

പന്തളം 18 കര, തട്ട 8 കര ,കോന്നി 300 കര, അരുവാപ്പുലം 500 കരകളുടെ നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച്‌ വിളിച്ചുചൊല്ലും . പരമ്പ് നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക്‌ നീട്ടിയിട്ട്‌ 101 നിലവിളക്ക്‌ തെളിച്ച്‌ കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത് . കരിക്ക്‌, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പ് എന്നിവ ചേര്‍ത്തു വച്ച്‌ കളരി പൂജ സമര്‍പ്പിക്കും .

കാട്ടു വിറകുകള്‍ കൊണ്ട്‌ ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച്‌ അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം കലശമായി തളിക്കും . 999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പ് ‌, ഉണക്കപ്പാള, ഉണക്ക കമ്പ് ചേര്‍ത്തുള്ള കുംഭ പാട്ട്‌, ഭാരതകളി, തലയാട്ടം കളി എന്നിവ നടക്കും .

Read more topics: pathanamthitta, kalleli kavu,
English summary
kalarivilakku in kalleli kavu
topbanner

More News from this section

Subscribe by Email