Tuesday November 12th, 2019 - 6:25:pm
topbanner

ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം : കെ.സുധാകരൻ

Anusha Aroli
ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ  രാജിവെക്കണം : കെ.സുധാകരൻ

ലോകസഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റ് വാങ്ങിയ കേരളത്തിലെ ഇടത് മുന്നണിയെ ജനം തിരസ്ക്കരിച്ചിരിക്കുകയാണെന്നും ജനപിന്തുണ നഷ്ടപ്പെട്ട കേരള സർക്കാറിന് നേതൃത്വം നല്കുന്ന ഭരണത്തിന്റെ നായകൻ തൽസ്ഥാനം രാജിവെക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.സമ്മതിദായകരോട് നന്ദി പ്രകാശിപ്പിക്കാൻ നടത്തുന്ന ലോകസഭാ മണ്ഡലം തല പര്യടനത്തിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തിൽ ഉണ്ടായ ജനവിധിയുടെ ധാർമ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിയാണ് ഏറ്റെടുക്കേണ്ടത്.വൻ പരാജയം ഏറ്റ് വാങ്ങിയത് സർക്കാറിന്റെ ജനദ്രോഹ നയങ്ങൾ മൂലമാണെന്നും രാഷ്ട്രീയ ധാർമ്മികതക്ക് അല്പമെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ ജന പിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പുറത്ത് പോകണമെന്നും സുധാകരൻ പറഞ്ഞു.

English summary
pinarayi lost People support k sudhakaran
topbanner

More News from this section

Subscribe by Email