Saturday April 4th, 2020 - 8:00:pm
topbanner

പൗരത്വ സമരം അഭിമാനമാണ്, രാജ്യദ്രോഹമല്ല : ജസ്റ്റീസ് കെമാൽ പാഷ

Anusha Aroli
പൗരത്വ സമരം അഭിമാനമാണ്, രാജ്യദ്രോഹമല്ല : ജസ്റ്റീസ് കെമാൽ പാഷ

കണ്ണൂർ: ജനാധിപത്യ വ്യവസ്ഥയിൽ സമരം ചെയ്യുക എന്നത് അവകാശമാണെന്നും രാജ്യദ്രോഹമല്ലെന്നും ജസ്റ്റീസ് ബി. കെമാൽ പാഷ. സ്റ്റേഡിയം കോർണറിൽ ഭരണഘടനാ സംരക്ഷണ സമിതി തുടങ്ങിയ ശാഹിൻബാഗ് സ്ക്വയറിലെ രണ്ടാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെമാൽ പാഷ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വം ചോദ്യം ചെയ്യപ്പെടുക എന്നത് ഒരാളുടെ അഭിമാനപ്രശ്നവും വൈകാരിതയുമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരന്റെ വൈകാരിക പ്രശ്നം കോടതിക്ക് തീരുമാനിക്കാനാവില്ല. സർക്കാറാണ് തീരുമാനിക്കേണ്ടത്. ജനാധിപത്യത്തിൽ സർക്കാറുകൾ ജനങ്ങളുടെ കൈകാര്യ കർത്താക്കളാണ്.

സർക്കാറിന് തെറ്റ് പറ്റുമ്പോൾ ജനങ്ങൾക്ക് തിരുത്താൻ അവകാശമുണ്ട്.രാജ്യസ്നേഹപരമായ ഈ കടമയെ രാജ്യദ്രോഹമായി മുദ്രകുത്തുന്നത് ജനാധിപത്യത്തിൽ വിശ്വാസ മില്ലാത്തവരാണ്.പുതിയ അവകാശത്തിനോ മറ്റാരുടെയും അവകാശം ഹനിക്കുന്നതിനോ വേണ്ടിയല്ല മുസ്ലിംകൾ തെരുവിലിറങ്ങിയിരികുന്നത്. ഇതര സമുദായങ്ങളെക്കൂടി തട്ടുകളാക്കി ഉൻമൂലനം ചെയ്യാനുള്ള വംശീയ അജണ്ട ക്കെതിരായ സമരമാണിത്.

ഹിന്ദുസങ്കൽപവും ഹിന്ദുത്വവും രണ്ടാണ്. ഫാഷിസ്റ്റ് അജണ്ട ഭൂരിപക്ഷ സമുഹം തിരിച്ചറിയണം. ഭരണഘടനാപരമായി സമ്മദിദാനവകാശം പൗരത്വാവകാശമായിരിക്കെ അവരുടെ വോട്ട് നേടിയവർ പൗരത്വം സംശയിക്കുന്നത് സ്വന്തം അധികാരത്തെയാണ് പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നതെന്ന് ഓർമ്മ വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ സാദിഖ് ഉളിയിൽ, ശംസുദ്ദീൻ പാലക്കോട്, ഡോ.സുൽഫിഖർ, സി.പി.സലീം, മുഹമ്മദ് സാജിദ് നദ് വി, ഷക്കീർ ഫാറൂഖി, അബ്ദുന്നാസർ സ്വലാഹി,എം.ടി.നിസാർ, ഹനീഫ പാനൂർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

സി.കെ.എ. ജബ്ബാർ സ്വാഗതം പറഞ്ഞു.സമരത്തിന്റെ മുന്നാം ദിവസമായ തിങ്കളാഴ്ച ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സമരാവിഷ്കാരം നടത്തും. ആസുറ അലി, ഡോ.എം.ജി.മല്ലിക എന്നിവർ അതിഥികളായി എത്തും.

English summary
justice kemal pasha about citizen amendment bill
topbanner

More News from this section

Subscribe by Email