Sunday July 12th, 2020 - 3:35:am

തൃശ്ശൂർ കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് 10 പവന്‍ ആഭരണങ്ങളും പണവും കവർന്നു

princy
തൃശ്ശൂർ കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് 10 പവന്‍ ആഭരണങ്ങളും പണവും കവർന്നു

തൃശൂര്‍ : കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് 10 പവന്‍ ആഭരണങ്ങളും 14000 രൂപയും മോഷ്ടിച്ചു. കുന്നംകുളം യേശുദാസ് റോഡിലെ ആട്ടോര് വീട്ടില്‍ സുബ്രഹ്മണ്യന്റെ വീട്ടിലാണ് മോഷണം നടന്നത്. സുബ്രഹ്മണ്യന്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ടെറസ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടു തകര്‍ത്തു അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയുടെ വാതിലിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തശേഷം അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങളും പണവും കവര്‍ന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു പവന്‍ വീതം തൂക്കംവരുന്ന ആറ് വളകള്‍, മുന്നേമുക്കാല്‍ പവന്‍ തൂക്കംവരുന്ന ചെയിന്‍, അരപ്പവന്‍ തൂക്കം വരുന്ന മോതിരം എന്നിവയും മോഷണം പോയിട്ടുണ്ട്. ഇതിനുപുറമേ വിലമതിക്കാന്‍ കഴിയാത്ത ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അമൂല്യമായി കരുതുന്ന നാലുകിലോ തൂക്കം വരുന്ന നാണയ ശേഖരവും കവര്‍ച്ച ചെയ്തിട്ടുണ്ട്. അലമാര കുത്തിത്തുറന്നശേഷം സാധനങ്ങള്‍ പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലാണ്.

2010 ജനുവരി അഞ്ചിന് സുബ്രഹ്മണ്യനും കുടുംബവും താമസിക്കുന്ന സമയത്ത് വീട്ടില്‍ മോഷണം നടന്നിരുന്നു. പോലീസില്‍ പരാതിപ്പെട്ടങ്കിലും കാര്യമായ അന്വേഷണം പോലീസ് നടത്തിയില്ലന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. എസ്.ഐ. ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദ്ഗധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവെടുത്തു. കാര്യമായ വിരലടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മോഷ്ടാവ് കൈകളില്‍ എണ്ണ പുരട്ടിയാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

ഇതുകാരണം ഒരു സ്ഥലത്തും കൃത്യമായ വിരലടയാളങ്ങള്‍ ലഭിച്ചിട്ടില്ല. മോഷ്ടാവ് സ്പര്‍ശിച്ച സ്ഥലങ്ങളിലെല്ലാം എണ്ണയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുന്നംകുളം കോടതി പരിസരത്തെ ചില അഭിഭാഷകരുടെ ഓഫീസുകള്‍ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. കുന്നംകുളം, കടവല്ലൂര്‍ മേഖലകളില്‍ മോഷണം വര്‍ധിച്ചത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Read more topics: thrissur, robbery, case
English summary
jewelery and money were stolen from a house in Kunnamkulam in Thrissur
topbanner

More News from this section

Subscribe by Email