Friday January 24th, 2020 - 11:44:am
topbanner

മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മകന് കഠിനതടവും പിഴയും വിധിച്ച് കോടതി

princy
മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മകന്  കഠിനതടവും പിഴയും വിധിച്ച് കോടതി

പാലക്കാട്: വൃദ്ധരായ മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ മകന് കഠിന തടവും പിഴയും ശിക്ഷ. വടക്കന്തറ തോട്ടപ്പ വലിയ വീട്ടില്‍ നാരായണനെ(41)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി(മൂന്ന്) ജഡ്ജി അനില്‍ ഭാസ്‌കര്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 308 പ്രകാരം നാലുവര്‍ഷം കഠിനതടവും 323 വകുപ്പ് പ്രകാരം ഒരുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ജയില്‍ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2018 ഓഗസ്റ്റ് മൂന്നിന് വൈകീട്ട് മൂന്നരമണിക്കാണ് കേസിനാസ്പദമായ സംഭവം. ഒരുമിച്ച് താമസിക്കുന്നതിനിടെ വൃദ്ധരായ മാതാപിതാക്കളെ കൈകൊണ്ട് അടിച്ചും നെഞ്ചത്ത് ചവിട്ടിയും ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് കേസ്. ടൗണ്‍ നോര്‍ത്ത് എസ്.ഐ.ആര്‍. രഞ്ജിത്താണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വി. ജയപ്രകാശ് ഹാജരായി.

Read more topics: palakkad, son, fined, harming, parents,
English summary
in palakkad a man severely fined for harming his parents
topbanner

More News from this section

Subscribe by Email