Monday September 16th, 2019 - 5:53:am
topbanner
Breaking News
jeevanam

കണ്ണൂരില്‍ അലഞ്ഞുതിരിയുന്ന പശുവിന് പേവിഷബാധ : ആശങ്കയില്‍ നഗരവാസികള്‍

Anusha Aroli
കണ്ണൂരില്‍ അലഞ്ഞുതിരിയുന്ന പശുവിന് പേവിഷബാധ : ആശങ്കയില്‍ നഗരവാസികള്‍

കണ്ണൂര്‍: നഗരത്തില്‍ അലഞ്ഞു നടക്കുന്ന പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചത് നഗരവാസികളെ ആശങ്കയിലാക്കുന്നു.നഗരത്തിലൂടെ നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയെ അക്രമിച്ച പശുവിനെ പരിശോധിച്ചപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

ഇതോടെ നഗരത്തിലെ തെരുവുനായകളടക്കമുള്ള നാല്‍ക്കാലികളെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങി. 90 ശതമാനം പേ വിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചതിനാല്‍ അക്രമസ്വഭാവം കാണിക്കുന്ന പശുവും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഞായാറാഴ്ച്ച ഉച്ചയോടെയാണ് അഗ്നിശമന രക്ഷാസേനയുടെ ഓഫിസിനു സമീപത്തു വച്ചു സ്ത്രീയെ പശു അക്രമിച്ചത്.

സ്ത്രീയെ അക്രമിച്ച പശു അക്രമസ്വഭാവം കാണിച്ചതോടെ സിറ്റി പൊലിസും അഗ്നിശമന സേനയും ചേര്‍ന്ന് പശുവിനെ പിടികൂടി കന്റോണ്‍മെന്റിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്ത് കെട്ടിയിട്ടു. തുടര്‍ന്ന് പള്ളിക്കുന്നിലെ വെറ്റിനറി ഡോക്ടര്‍ പ്രസാദ് എത്തി നടത്തിയ പരിശോധനയിലാണ് പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചത്.

പശു തീറ്റയെടുക്കാത്തതും ഉമി നീരൊഴുകുന്നതിനാലും അക്രമസ്വഭാവം കാണിക്കുന്നിതിനാലും 90 ശതമാനവും പേ വിഷബാധയാണെന്നാണ് ഡോക്ടര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പശുവിനെ സ്ഥലത്ത് തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നു സിറ്റി പൊലിസ് അറിയിച്ചു.

കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്ന പശുവിനെ പേ വിഷ ബാധയേറ്റത് സ്ഥിരീകരിച്ചതോടെ മറ്റു മൃഗങ്ങളിലേക്കും പേവിഷബാധയേല്‍ക്കാനിടയുണ്ടെന്നുള്ള പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പശുക്കളെ കൂടാതെ തെരുവു നായകളും നഗരത്തില്‍ വ്യാപകമായുണ്ട് . ഇവയിലേക്ക് പേ വിഷബാധ പടര്‍ന്നാല്‍ ഗുരുതരമായ പ്രശ്‌നമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. പശുവിന്റെ അക്രമത്തില്‍ നിന്നു രക്ഷപ്പെട്ട സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

Read more topics: Kannur, wandering Cow, disease
English summary
in Kannur wandering Cow has disease
topbanner

More News from this section

Subscribe by Email