Wednesday January 22nd, 2020 - 6:00:am
topbanner

ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും : ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യാ പൗലോസ്

princy
ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും  :  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കൊച്ചുത്രേസ്സ്യാ പൗലോസ്

ഇടുക്കി : ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യാ പൗലോസ്. സ്‌കൂള്‍ പ്രിന്‍സിപ്പള്‍, പ്രധാന അധ്യാപകര്‍, പിടിഎ പ്രസിഡണ്ടുമാര്‍ എന്നിവര്‍ക്കായി ജില്ലാ പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞുമോള്‍ ചാക്കോ യോഗത്തിന് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിദ്യാലയ പശ്ചാത്തല വികസനത്തിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം ഓരോ ബ്ലോക്ക് പരിധിയിലും വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ ആവശ്യകതകള്‍ അതത് തലത്തിലെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തു നടപ്പാക്കണം.

ചുറ്റുമതില്‍ നിര്‍മ്മാണം, കളിക്കളങ്ങളുടെ നിര്‍മ്മാണം, പുതിയ ടോയ്‌ലറ്റ് യൂണിറ്റുകളുടെ നിര്‍മാണം, കമ്പോസ്റ്റിംഗ് സംവിധാനം, മാതൃക മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി, അഴുക്കു വെള്ളം സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള സംഭരണത്തിനുള്ള അഴുക്കുചാല് ചാനലുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും, സോക്പിറ്റ് നിര്‍മാണം, കിണര്‍ റീചാര്‍ജ് സൗകര്യം, കിച്ചണ്‍ ഷെഡ്ഡുകള്‍, ഡൈനിങ് ഹാള്‍ നിര്‍മ്മാണം, സ്ഥലലഭ്യത ഉള്ള സ്‌കൂളുകളില്‍ വൃക്ഷത്തൈകള്‍ നട്ടു സംരക്ഷിക്കല്‍ തുടങ്ങിയവയാണ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ലിസ്സമ്മ ,സാജന്‍,മനോജ് കുമാര്‍,ഇന്‍ഫന്റ് തോമസ്, മോളി ഡൊമിനിക്, തൊഴിലുറപ്പ് പദ്ധതി ഐ.ടി വിദഗ്ദന്‍ പ്രശാന്ത് വി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മിനി റ്റി.കെ , ഹയര്‍ സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ്, ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍, പ്രധാന അധ്യാപകര്‍, പിടിഎ പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
idukki District Panchayat President Kochuressyya Paulo says Issues of schools in Idukki District will be completed soon
topbanner

More News from this section

Subscribe by Email