Monday September 16th, 2019 - 5:53:am
topbanner
Breaking News
jeevanam

ഓണംപോലെ തന്നെ ആഘോഷിക്കപ്പെടേണ്ടതാണ് തെക്കന്‍ കേരളത്തിലെ പൂരാഘോഷമെന്ന് പ്രമുഖ ചരിത്ര ഗവേഷകന്‍ കെ.കെ.കെ.നായര്‍

princy
ഓണംപോലെ തന്നെ ആഘോഷിക്കപ്പെടേണ്ടതാണ് തെക്കന്‍ കേരളത്തിലെ പൂരാഘോഷമെന്ന് പ്രമുഖ ചരിത്ര ഗവേഷകന്‍ കെ.കെ.കെ.നായര്‍

തളിപ്പറമ്പ്:ഓണംപോലെ തന്നെ ആഘോഷിക്കപ്പെടേണ്ടതാണ് തെക്കന്‍ കേരളത്തിലെ പൂരാഘോഷമെന്ന് പ്രമുഖ ചരിത്ര ഗവേഷകന്‍ കെ.കെ.കെ. നായര്‍. തളിപ്പറമ്പ് പ്രസ് ഫോറം സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അത്യുത്തരകേരളത്തിന്റെ ഓണം തന്നെയാണ് പൂരമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. അംഗങ്ങള്‍ക്ക് ഓണപ്പുടവകളും, ഓണക്കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.പ്രസ്‌ഫോറം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങ് പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് എം.കെ. മനോഹരന്‍ അധ്യക്ഷത വഹിച്ചു. ജോതിഷ പണ്ഡിതന്‍ തലോറ ദിവാകരന്‍ ജോല്‍സ്യര്‍ തിരുവോണ സന്ദേശം നല്‍കി. കരിമ്പം.കെ.പി.രാജീവന്‍, പി.രാജന്‍, എം.ഹുസൈന്‍, ഐ.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more topics: Thaliparamb, historian, K.K Nair,
English summary
historian K.K Nair about pooram
topbanner

More News from this section

Subscribe by Email