Wednesday April 1st, 2020 - 1:10:am
topbanner

കനത്ത ചൂടില്‍ പാലക്കാട് പൊള്ളുന്നു : ആശങ്കക്കിടയിലും ഡാമുകളില്‍ പ്രതീക്ഷ

Anusha Aroli
കനത്ത ചൂടില്‍ പാലക്കാട് പൊള്ളുന്നു : ആശങ്കക്കിടയിലും ഡാമുകളില്‍ പ്രതീക്ഷ

പാലക്കാട്: കനത്ത ചൂടില്‍ പാലക്കാട് പൊള്ളുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് 39 ഡിഗ്രി വരെ രേഖപ്പെടുത്തിയതോടെ വരും ദിനങ്ങള്‍ വറുതിയുടേതാകുമോ എന്നാണ് ആശങ്ക. ജില്ലയിലെ അണക്കെട്ടുകളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ആവശ്യത്തിനു വെള്ളമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനാല്‍ വേനല്‍ക്കാലം കഴിയുന്നതുവരെ കുടിവെള്ളത്തിന് ക്ഷാമം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. ജില്ലയിലെ പ്രധാന അണക്കെട്ടായ മലമ്പുഴയില്‍ ഇന്നലത്തെ ജലനിരപ്പ് 106.33 മീ. ആണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 103.33 മീ. ജലമാണുണ്ടായിരുന്നത്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

പാലക്കാട് നഗരസഭയിലേക്കും സമീപത്തുള്ള ഏഴു പഞ്ചായത്തുകളിലേക്കുമാണ് മലമ്പുഴയില്‍നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നത്. നിലവില്‍ ഡാമില്‍നിന്നും രണ്ടാംവിള കൃഷിക്കായി ജലസേചനവും നടത്തുന്നുണ്ട്. കുടിവെള്ളത്തിനും കൃഷിക്കും വെള്ളം നല്‍കുന്നതിനാല്‍ ദിവസേന 15 സെ.മീ. വരെ സംഭരണത്തില്‍ കുറവ് വരുന്നുണ്ട്. അതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കുടിവെള്ള ക്ഷാമം ഒഴിവാക്കാന്‍ ജലം കരുതലോടെ ഉപയോഗിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

203 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള വാളയാര്‍ ഡാമില്‍ ഇന്നലത്തെ ജലനിരപ്പ് 197.04 മീറ്ററാണ്. കഴിഞ്ഞവര്‍ഷം ഇത് 194 മീറ്ററായിരുന്നു. നെന്മാറ, മേലാര്‍കോട്, അയിലൂര്‍ എന്നീ മൂന്നു പഞ്ചായത്തുകള്‍ക്കാണ് പോത്തുണ്ടി ഡാമില്‍നിന്നും കുടിവെള്ളവിതരണം നടത്തുന്നത്. ഇന്നലെ ഡാമില്‍ 95.71 മീറ്റര്‍ ജലം ഉണ്ട്.

കഴിഞ്ഞവര്‍ഷം 93.35 മീറ്റര്‍ ആയിരുന്നു. 108.204 മീ. ആണ് പരമാവധി ജലനിരപ്പ്. മറ്റു ഡാമുകളിലെ ഇന്നലത്തെ ജലനിരപ്പ്, കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തെ ജലനിരപ്പ്, പരമാവധി സംഭരണശേഷി എന്ന ക്രമത്തില്‍: മീങ്കര-151.33 മീ., 151.27 മീ., 156.36 മീറ്റര്‍. ചുളളിയാര്‍-144.86 മീ., 141.56 മീ., 154.08 മീറ്റര്‍. കാഞ്ഞിരപ്പുഴ- 95.68 മീ., 91.40 മീ., 97 മീറ്റര്‍.

Read more topics: palakkad, heavy temperature, kerala
English summary
heavy temperature in palakkad district
topbanner

More News from this section

Subscribe by Email