Saturday April 4th, 2020 - 11:28:am
topbanner

ആരോഗ്യമേഖലയുടെ അതിജീവനം: 3.62 കോടി രൂപ ചെലവിൽ തൃശ്ശൂരിലെ 14 ആരോഗ്യകേന്ദ്രങ്ങൾക്ക് പുതുജീവൻ

Anusha Aroli
ആരോഗ്യമേഖലയുടെ അതിജീവനം: 3.62 കോടി രൂപ ചെലവിൽ തൃശ്ശൂരിലെ 14 ആരോഗ്യകേന്ദ്രങ്ങൾക്ക് പുതുജീവൻ

തൃശൂർ : മഹാപ്രളയം നാശം വിതച്ച തൃശൂർ ജില്ലയിലെ 14 ആരോഗ്യകേന്ദ്രങ്ങൾ. പുന:നിർമ്മിച്ചും നവീകരിച്ചും അതിജീവനത്തിന്റെ പുതു വഴിവെട്ടുകയാണ് ആരോഗ്യ വകുപ്പ്. 3.62 കോടി രൂപ ചെലവിലാണ് പ്രളയം താറുമാറാക്കിയ ആരോഗ്യകേന്ദ്രങ്ങളുടെ പുനർജ്ജനി. ചാലക്കുടി താലൂക്ക് ആശുപത്രി, പറപ്പൂക്കര, കൊടകര, പടിയൂർ, മുപ്ലിയം എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം, ജിഎംഎച്ച്‌സി തൃശൂർ, യുപിഎച്ച്എസ് ആനപ്പുഴ, മാടായിക്കോണം, വെണ്ണൂർ, അന്നമനട, കുണ്ടൂർ, വേലൻചിറ, ബ്രഹ്മകുളം സബ്ബ്‌സെൻ്‌ററുകളുമാണ് പ്രളയത്തിൽ തകർന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രളയം നാശം ഏറെ വിതച്ച ചാലക്കുടിയിൽ സംസ്ഥാനത്തെ തന്നെ എറ്റവും മികച്ച താലൂക്ക് ആശുപത്രിയെന്ന ഖ്യാതിയുമുണ്ടായിരുന്ന ചാലക്കുടി താലൂക്ക് ആശുപത്രി പൂർണമായും തകർന്നു പോയി. രണ്ട് കോടി അമ്പത് ലക്ഷം രൂപ ചെലവിലാണ് രണ്ടുഘട്ടങ്ങളിലായി ഈ ആശുപത്രി പുനർനിർമ്മിക്കുന്നത്. ആദ്യഘട്ടത്തിലെ 80 ശതമാനം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ 1.24 കോടി രൂപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനം. തകർന്ന മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. 8 കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ 50 ശതമാനത്തിലധികം പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്.

ആശുപത്രി കെട്ടിടങ്ങൾക്ക് പുറമേ കോടിക്കണക്കിന് രൂപയുടെ ആശുപത്രി ഉപകരണങ്ങളും പ്രളയത്തിൽ നശിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ മാത്രം 3,40,51459 രൂപയുടെ ഉപകരണങ്ങൾക്കാണ് നശിച്ചത്. പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 26,09500 രൂപയുടെ നഷ്ടമാണ് ജില്ലാ ആരോഗ്യ വിഭാഗം കണക്കാക്കുന്നത്. ഇവ പൂർണമായും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനനങ്ങളിലും വലിയ ഇടപെടലാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ജില്ലയിൽ പകർച്ചവ്യാധി ഉൾപ്പടെയുള്ളവ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ഈ ഇടപെടൽ മൂലം സാധ്യമായി. കെ.എം.സി.എസ്.എൽ., കാരുണ്യ ഫാർമസി തുടങ്ങിയവ വഴി 1,45,77788 രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ഇതിനു പുറമേ സന്നദ്ധ സംഘടനകൾ, വ്യക്തികൾ, വിവിധ സംസ്ഥാന സർക്കാരുകൾ എന്നിവയുടെ സഹകരണത്തോടെ 25 ലക്ഷം രൂപയുടെ മരുന്നുകൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനും ആരോഗ്യ വകുപ്പിന് കഴിഞ്ഞു.

പ്രളയബാധിതർക്കായി അധിക താൽക്കാലിക ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിച്ചു. 4 ഡോക്ടർമാർ, 56 സ്റ്റാഫ് നേഴ്‌സുകൾ, 35 പിജി മെഡിക്കൽ വിദ്യാർഥികൾ, 16 ഫാർമസിസ്റ്റുകൾ, 9 ലാബ് ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെട്ട സംഘത്തിൻെ്‌റ സേവനം ഉറപ്പുവരുത്തി. പ്രളയാനന്തരം ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രവർത്തിച്ചു. കിണറുകൾ ശുചീകരിക്കുന്നതിന് തമിഴ്‌നാട് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഉൾപ്പടെയുള്ള സ്ഥാപപനങ്ങളുമായി സഹകരിച്ച് 40.5 ടൺ ബ്ലീചിംഗ് പൗഡറും, 125 ബാരൽ ക്ലോറിൻ സൊല്യൂഷനും, 3340000 ക്ലോറിൻ ഗുളികകളും ലഭ്യമാക്കി. 1000 ലിറ്റർ ഫിനൈൽ ലഭ്യമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ എജൻസികൾ എന്നിവയുമായി സഹകരിച്ച് ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകാനും ആരോഗ്യവിഭാഗത്തിന് സാധിച്ചു.

സ്വകാര്യ ആശുപത്രികൾ, ആരോഗ്യപ്രവർത്തകരുടെ വിവിധ സംഘടനകൾ, മഹാരാഷ്ട്ര, ഒറീസ, കൊൽക്കത്ത, ആന്ധ്രാപ്രദേശ് മെഡിക്കൽ ടീം, ജിപ്മർ മെഡിക്കൽ ടീം, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവ ജില്ലാ ആരോഗ്യവിഭാഗത്തിന് പ്രളയാനന്തര അതിജീവന പ്രവർത്തനങ്ങളിൽ സഹായം നൽകി. 6833 മെഡിക്കൽ ക്യാമ്പുകളാണ് ജില്ലയിൽ പ്രളയാനന്തരം സംഘടിപ്പിച്ചത്. ഇതിനൊപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങളും മാാനസിക സംഘർഷം ലഘുകരിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളും നടത്താനായി. ജില്ലയെ 17 മേഖലകളായി തിരിച്ചാണ് പ്രളയം നേരിട്ടവർക്ക് മാനസിക സംഘർഷം ലഘുകരിക്കുന്നതിനുള്ള കൗൺസലിംഗ് ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാക്കിയത്.

എലിപ്പനി നിയന്ത്രണത്തിന് പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും ഡൊക്‌സി സൈക്ലിൻ മരുന്നുകൾ വിതരണം ചെയ്യുകയും ആശുപത്രികളിൽ ഇതിനായി കൗണ്ടറുകൾ ആരംഭിക്കുകയും ചെയ്തു. പാമ്പുകടിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിൻെ്‌റ ഭാഗമായി താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ചികിത്സാ സൗകര്യം ഒരുക്കാനായി. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് വെള്ളം കയറി നശിച്ചതിനെ തുടർന്ന് മാള ആശുപത്രിയിൽ അടിയന്തിര ഡയാലിസിസ് യൂണിറ്റ് തുടങ്ങാനായത് നൂറുകണക്കിന് രോഗികൾക്കാണ് ആശ്വാസമായത്.

ഇതിനൊപ്പം പ്രളയാനന്തര ബോധവൽക്കരണത്തിൻെ്‌റ ഭാഗമായി പരിശീന ക്ലാസുകൾ സംഘടിപ്പിക്കുകയും, ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാനായി. ജില്ലാ ഭരണകൂടത്തിനൊപ്പം ചേർന്ന് അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനോടൊപ്പം ഭാവിയിലെ എത് വെല്ലുവിളികളും നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകളും നടത്തുകയാണ് ജില്ലാ ആരോഗ്യവിഭാഗം.

English summary
heaith department developments in thrissur after flood
topbanner

More News from this section

Subscribe by Email