Thursday July 18th, 2019 - 10:24:am
topbanner
topbanner

കടല്‍ ക്ഷോഭം: തീര ജനതയുടെ സുരക്ഷക്ക് സമഗ്ര പദ്ധതി വേണം: ഹമീദ് വാണിയമ്പലം

Anusha Aroli
കടല്‍ ക്ഷോഭം: തീര ജനതയുടെ സുരക്ഷക്ക് സമഗ്ര പദ്ധതി വേണം: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിക്കടിയുണ്ടാകുന്ന കടല്‍ക്ഷോഭം വലിയ നാശം വിതക്കുന്നതിന് കാരണം വിഴിഞ്ഞം തുറമുഖമുണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതമാണെന്നും തീര ജനതയുടെ സുരക്ഷക്ക് സർക്കാർ അടിയന്തിരമായി സമഗ്ര പദ്ധതിക്ക് രൂപം നല്‍കണമെന്നും വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

തിരുവനന്തപുരം വലിയതുറയിലെ കടല്‍ക്ഷോഭ മേഖലകള്‍ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ശംഖുമുഖവും വലിയ തുറയുമെല്ലാം വന്‍തോതില്‍ കടലെടുത്തു. മണല്‍ ചാക്കുകൊണ്ട് കടല്‍ക്ഷോഭത്തെ തടയാനാവില്ല. തീര ജനതക്ക് അവരുടെ ജൈവിക ജീവിത വ്യവസ്ഥ നിലനിർത്തിയുള്ള പുനരധിവാസമാണ് വേണ്ടത്. ഇപ്പോള്‍ വറുതിയിലായ തീരജനതക്ക് സൗജന്യ റേഷന്‍ നല്‍കണം.

തൊഴിലിലേർപ്പെടാന്‍ കഴിയാത്ത മുഴുവന്‍ മത്സ്യതൊഴിലാളികള്‍ക്കും അടിയന്തിര ധനസഹായമായി പതിനായിരം രൂപ വീതം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്‍റെ കെടുകാര്യസ്ഥത, വിവിധ പദ്ധതികളിലായി ലഭിക്കുന്ന തുക പാഴാക്കി കളയുന്നത്, വിഴിഞ്ഞം ഹാർബർ നിർമാണം തുടങ്ങിയവയെല്ലാം നിരന്തരമായുണ്ടാകുന്ന ദുരിതങ്ങള്‍ക്ക് കാരണമായി പ്രദേശവാസികൾ വിശദീകരിക്കുന്നു.

വലിയതുറയില്‍ മാത്രം അഞ്ഞൂറോളം കുടുംബങ്ങൾക്കാണ് വീട് നഷ്ടമായത്. വ്യത്യസ്ത ക്യാമ്പുകളിലായി ആയിരക്കണക്കിനാളുകളുണ്ട്. ക്യാമ്പുകളിലേക്ക് പോകാതെ തീരത്തുതന്നെ തകർന്നുവീഴാറായ വീടുകളിൽ താമസിക്കുന്നവരുമുണ്ട്. മുഖ്യമന്ത്രി തീരം സന്ദർശിച്ച് അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ്, സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി, ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

English summary
hameed vaaniyambalam coastal people need comprehensive plan
topbanner

More News from this section

Subscribe by Email