Tuesday October 22nd, 2019 - 2:21:pm
topbanner

ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ മുന്‍നിരയില്‍ അണിനിരക്കാനുള്ള അഞ്ചാനകളെ തെരഞ്ഞെടുത്തു

fasila
ഗുരുവായൂര്‍ ക്ഷേത്രോത്സവം: ആനയോട്ടത്തില്‍ മുന്‍നിരയില്‍ അണിനിരക്കാനുള്ള അഞ്ചാനകളെ തെരഞ്ഞെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആനയോട്ടത്തില്‍ മുന്‍നിരയില്‍ അണിനിരക്കാനുള്ള അഞ്ചാനകളെ തെരഞ്ഞെടുത്തു. ആനയോട്ടത്തില്‍ അണിനിരക്കാനുള്ള ആനകളുടെ പാപ്പാന്മാര്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുറൂരമ്മ ഹാളില്‍ നടന്ന ബോധവല്‍ക്കരണക്ലാസ് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം എം. വിജയന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ എ.സി.പി. പി.എ. ശിവദാസ്, എരുമപ്പെട്ടി ഫോറസ്റ്റ് റെയിഞ്ചര്‍ സജീവന്‍ എന്നിവര്‍ പാപ്പാന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

തെരഞ്ഞെടുത്ത ആനകളില്‍നിന്ന് മുന്‍ നിരയില്‍ ഓടാനുള്ള അഞ്ചാനകളേയും കരുതലായി നിര്‍ത്താനുള്ള രണ്ട് ആനകളെയും 16ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം. ജീവധനം വിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.ആര്‍. സുനില്‍കുമാര്‍, മാനേജര്‍ എ.കെ. രാധാകൃഷണന്‍ എന്നിവര്‍ പ്രസംഗിച്ചു. 100ലേറെ ആനപ്പാപ്പാന്മാര്‍ ക്ലാസില്‍ പങ്കെടുത്തു.

English summary
guruvayur temple festival elephant race: five elephant selected
topbanner

More News from this section

Subscribe by Email