ഉഴവൂര്‍: മുന്‍രാഷ്ടപതി ഡോ.കെ.ആര് നാരായണന്റെ മാതൃഗ്രാമത്തില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ പണികഴിപ്പിച്ച സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മുന്നില്സ്ഥാപിച്ച ബോര്‍ഡില്‍ നിന്നും അദ്ദേഹത്തിന്റെ പേരുപോലുംഒഴിവാക്കി വിശ്വപൗരനായിരുന്ന ഡോ.കെ.ആര് നാരായണനെ സംസ്ഥാനസര്‍ക്കാര്‍ അപമാനിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഗവണ്‍മെന്റാശുപത്രി ഉഴവൂര്‍ എന്നുമാത്രമാണ് ബോര്‍ഡില്‍ രേഖപ്പടുത്തിയിരിക്കുന്നത്. ഉഴവൂരിന്റെ മണ്ണില്‍ ജനിച്ചു വിശ്വപൗരനായിവളര്ന്ന് നാടിന്റെയശ്ശസുയര്ത്തിയ കെ.ആര് നാരായണന്റെ സ്മരകമായിസ്ഥാപിച്ച സ്പെഷ്യലിറ്റിഹോസ്പിറ്റലിന്റെ മുഖ്യാമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം സംബന്ധിച്ച ഉദ്ഘാടനച്ചടങ്ങിലടക്കം അദ്ദേഹത്തിന് അപമാനം നേരിട്ടതില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു.
ഉദ്ഘാടനവേദിയില്‍ ഫക്സ്ബോര്ഡില് മുഖ്യമന്ത്രിയുടേയും മന്ത്രിമാരായ വി.എസ് ശിവകുമാര്‍, ഇബ്രാഹിംകുഞ്ഞ്, എംഎല്‍എമാരായ കെ.എംമാണി, മോന്‍സ്ജോസഫ്, ത്രിതലപഞ്ചായത്തംഗങ്ങള്‍ എന്നിവരുടെയടക്കം ചിത്രങ്ങളടങ്ങിള് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇവിടെനിന്നും കെ.ആര് നാരായണന്റെ ചിത്രം ഒഴിവാക്കി.
പൊതുമരാമത്ത് വകുപ്പും സംഘാടകസമിതിയും പുറത്തിറക്കിയ ഉദ്ഘാടനനോട്ടീസില്‍ നിന്നും കെ.ആര് നാരായണന്റെ ചിത്രം ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചത്. ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഉഴവൂര്പഞ്ചായത്ത് ഓഫീസില്സ്ഥാപിച്ചിരുന്ന കെ.ആര് നാരായണന്റെ ഫോട്ടോഎടുത്തുകൊണ്ടുവന്ന് സ്റ്റേജില്‍ ഒരുകസേരയില്‍ വയ്ക്കുകയുണ്ടായി ഫോട്ടോയില്‍ ഒരുമാലയിട്ടുപോലും ആദരവ് അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ ചടങ്ങില്‍സംബന്ധിച്ച എംഎല്എമാരടക്കമുള്ളവരോ തയ്യാറായില്ല.
തിരഞ്ഞെടുപ്പ്് മുന്നില്‍കണ്ട് നിര്‍മ്മാണം പൂര്‍ത്തിയാവാതെ നടത്തിയ ഉദ്ഘാടനച്ചടങ്ങില്‍നിന്നും കെ.ആര് നാരായണന്റെ കുടുംബാംഗങ്ങളും, ബന്ധുക്കളും വിട്ടുനിന്നതും ശ്രദ്ധേയമായി. മുന്രാഷ്ടപതിയുടെ വിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ സഹോദരി ഗൗരിയേയും, അനുജന് ഭാസ്ക്കരനേയും സംരക്ഷിച്ചിരുന്നതും ഇവരുടെവിയോഗത്തിനുശേഷം സ്വത്തുവകകള്‍ ഏറ്റെടുത്ത് സംരക്ഷിച്ചതും ശാന്തിഗിരി ആശ്രമം അധികൃതരായിരുന്നു ഇവരേയും ഉദ്ഘാടച്ചടങ്ങില്നിന്നും സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു.
ക്യാന്‍സര്‍ ബാധിച്ച് അറുപത്തിരണ്ടുകാരി മരിച്ചകേസില്‍ ജോണ്സണ് ആന്‍ഡ് ജോണ്സന് പിഴ