Saturday January 18th, 2020 - 1:17:am
topbanner

സ്വര്‍ണമാല ലായനിയില്‍ മുക്കി തട്ടിപ്പ് : ബീഹാര്‍ സ്വദേശികള്‍ പാലക്കാട് അറസ്റ്റില്‍

princy
സ്വര്‍ണമാല ലായനിയില്‍ മുക്കി തട്ടിപ്പ് : ബീഹാര്‍ സ്വദേശികള്‍ പാലക്കാട് അറസ്റ്റില്‍

പാലക്കാട്: സ്വര്‍ണമാലയിലെ ചെളികളഞ്ഞ് വൃത്തിയാക്കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ ബീഹാര്‍ സ്വദേശികളായ രണ്ടുപേരെ മലമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. അരാരിയ ജില്ലയിലെ മട്ടിയാരി ഗ്രാമത്തിലെ ബിജേന്ദ്രകുമാര്‍(32), ബനിയാടോള ഗ്രാമത്തിലെ രാജ്കുമാര്‍ സഹ്(42) എന്നിവരാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലമ്പുഴ അയ്യപ്പന്‍ പൊറ്റയിലുള്ള കുഞ്ഞൂഞ്ഞിന്റെ ഭാര്യ കമലാക്ഷിയാണ് തട്ടിപ്പിന് ഇരയായത്. ശനിയാഴ്ച രാവിലെ 11.45 ന് കമലാക്ഷിയുടെ വീട്ടിലെത്തിയ ഇവര്‍ സ്വര്‍ണ മാലയിലെ ചെളി കളഞ്ഞ് വൃത്തിയാക്കി തരുമെന്ന് വിശ്വസിപ്പിച്ച് ഊരി വാങ്ങി. തുടര്‍ന്ന് ഏതോ ലായനിയില്‍ മുക്കി ലയിപ്പിച്ച് സുമാര്‍ പതിനായിരം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി.

സംഭവത്തില്‍ കേസെടുത്ത മലമ്പുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ ആനക്കല്ലില്‍ വെച്ച് പിടികൂടി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മലമ്പുഴ എസ്.ഐ: രാജേഷ്, ജി.എസ്.ഐ: വിജയരാഘവന്‍, എസ്.സി.പി.ഒ: സുജയ് ബാബു, സത്യനാരായണന്‍, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Read more topics: palakkad, gold, fraud case,
English summary
gold fraud case two Bihar natives arrested in palakkad
topbanner

More News from this section

Subscribe by Email