Wednesday September 30th, 2020 - 8:31:am

ഇശലുകളുടെ ചക്രവര്‍ത്തി വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം: ഓണ്‍ലൈനില്‍ ഗാനാര്‍ച്ചനയുമായി ആരാധകര്‍

News desk
ഇശലുകളുടെ ചക്രവര്‍ത്തി വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം: ഓണ്‍ലൈനില്‍ ഗാനാര്‍ച്ചനയുമായി ആരാധകര്‍

കണ്ണൂര്‍: ആസ്വാദകരുടെ മനസ്സില്‍ ഇശലിന്റെ സ്‌നേഹ പാലാഴി തീര്‍ത്ത മലബാറിന്റെ സ്വന്തം സ്‌നേഹ ഗായകന്‍ സംഗീതപ്രേമികളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം
.കഴിഞ്ഞ വര്‍ഷം മെയ് ആറിനാണ് മാപ്പിള പാട്ടിന്റെ സുല്‍ത്താനെന്നറിയപ്പെടുന്ന എരഞ്ഞോളി മൂസ്സ തലശ്ശേരിയില്‍ നിന്നും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.'. വ്രതശുദ്ധിയുടെ നോമ്പുകാലത്താണ് കാലം മറക്കാത്ത ആ അനുഗ്രഹീത ഗായകന്റെ ഒന്നാം ചരമവാര്‍ഷികവും കടന്നു പോകുന്നത്.ചാലില്‍ ഇന്ദിരാ പാര്‍ക്കിനടുത്ത പെരിങ്ങളം വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.കാതോര്‍ത്താല്‍ ഇപ്പഴും ഈ കൂടിന് ചുറ്റും ജീവിച്ചു കൊതിതീരാതെ ഇഷ്ട ജനത്തോട് വിട പറഞ്ഞ അനുഗ്രഹീത കലാകാരന്റെ വിഷാദ ഈണങ്ങള്‍ കേള്‍ക്കാം. കുടു:ബ പ്രാരബ്ദങ്ങള്‍ കാരണം കുഞ്ഞുന്നാളിലേ പഠനം നിര്‍ത്തി ജോലിക്കിറങ്ങിയ എരഞ്ഞോളി മൂസ്സ നാട് അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകനായി എത്തിയതിന് പിന്നില്‍ പുതുതലമുറ അറിയാത്ത സഹനത്തിന്റെ യാത്രകള്‍ നിരവധിയായിരുന്നു.തലശ്ശേരി പട്ടണത്തില്‍ ചുമട്ടുകാരനായും കൈവണ്ടി തൊഴിലാളിയായും വിയര്‍പ്പൊഴുക്കിയ എരഞ്ഞോളി മൂസ്സ വിവാഹ വീടുകളില്‍ മയിലാഞ്ചി പാട്ടുകള്‍ പാടിയാണ് സംഗീത ലോകത്ത് ഇടം നേടിയത്. പിന്നീടുള്ള ജീവിതയാത്രക്കിടയില്‍ മൂന്നോളം സിനിമകളിലും അഭിനയിച്ചു.250 ലേറെ വട്ടം ഗള്‍ഫ് നാടുകളിലെത്തി ഗാനമേള അവതരിപ്പിച്ചു. ഇനിയുമേറെ വേദികള്‍ മൂസ്സ ക്കയുടെ മാന്ത്രിക ശബ്ദത്തിനായി കാത്തിരിപ്പുണ്ടായിരുന്നു. ഫോക്ക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായിരിക്കെയായിരുന്നു മരണം കോവിഡ്‌നിയന്ത്രണങ്ങളും റമദാന്‍ ചിട്ടകളും കാരണം വീട്ടില്‍ പ്രത്യേക അനുസ്മരണ ചടങ്ങുകളൊന്നുമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു' കിളിയൊഴിഞ്ഞ കൂടു പോലെ നിശ്ശബ്ദമാണിപ്പോള്‍ ഇവരുടെ വീട് കോവി ഡിന്റെ നിയന്ത്രണത്തില്‍ അനുസ്മരണ പരിപാടികള്‍ ആര്‍ഭാടമില്ലാതെ സുഹൃത്തുക്കളും ശിഷ്യരും ചേര്‍ന്ന് ഓണ്‍ലൈന്‍ വഴി അനുസ്മരണം നടത്തുന്നുണ്ട്.മൂസാക്കയ്ക്ക് ഇഷ്ടമുള്ള പ്രിയ ഗാനങ്ങള്‍ പാടിയാണ് ഒത്തുചേരല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: ganarchana, eranjoli moossa
English summary
ganarchana for eranjoli moossa
topbanner

More News from this section

Subscribe by Email