Thursday October 17th, 2019 - 1:33:pm
topbanner

നാടൊന്നിച്ചു : കിഡ്‌നി രോഗികള്‍ക്ക് ഇനി വയനാട് വെള്ളമുണ്ടയിൽ സൗജന്യ ഡയാലിസിസ്

princy
നാടൊന്നിച്ചു : കിഡ്‌നി രോഗികള്‍ക്ക്  ഇനി വയനാട്  വെള്ളമുണ്ടയിൽ സൗജന്യ ഡയാലിസിസ്

മാനന്തവാടി: വെള്ളമുണ്ട സ്വദേശിയായ അല്‍കരാമ ഗ്രൂപ്പ് ഉടമ കുനിങ്ങാരത്ത് നാസറിന്റെ നേതൃത്വത്തില്‍ നാടൊന്നിച്ചു. നാലു പഞ്ചായത്തിലെ കിഡ്‌നി രോഗികള്‍ക്ക് ഇനി സൗജന്യ ഡയാലിസിസ് ലഭ്യമാകും. നിര്‍ദ്ധനരായ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഇത് സാന്ത്വനമാകുന്നത്. അനുദിനം കിഡ്‌നി രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന വയനാട് ജില്ലയില്‍ കുറച്ചു പ്രദേശത്തെങ്കിലും ഇനി ഡയാലിസിസിന് മറ്റ് സെന്ററുകളെ ആശ്രയിക്കേണ്ടിവരില്ല. പതിറ്റാണ്ടുകളായി ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന വടകര ആസ്ഥാനമായുള്ള തണലിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനത്തിന് സജ്ജമായിക്കഴിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുനിങ്ങാരത്ത് നാസര്‍ രണ്ടര കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഈ സെന്ററില്‍ ഇനി വരുന്ന ഡയാലിസിസ് ചെലവുകള്‍ക്ക് വെള്ളമുണ്ട പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പണം കണ്ടെത്തുന്നത്. നാല് പഞ്ചായത്തുകളില്‍ ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സഹകരണത്തോടുകൂടി ബൃഹത്തായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പ്രാദേശിക തലങ്ങളില്‍ പരമാവധി സംഭാവന നല്‍കാന്‍ കഴിയുന്നവരില്‍ നിന്ന് പണം സമാഹരിക്കുകയാണ് ചെയ്യുന്നത്. വലിയ വെല്ലുവിളിയായ ഈയൊരു ദൗത്യം നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി.മായിന്‍ഹാജി, കണ്‍വീനര്‍ ഇബ്രാഹിം കൈപ്പാണി, ട്രഷറര്‍ മംഗലശ്ശേരി നാരായണന്‍ എന്നിവരുടെയും പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ചെയര്‍മാന്‍ എകരത്ത് മൊയ്തുഹാജി, സെക്രട്ടറി പി.ജെ.വിന്‍സെന്റ്, ട്രഷറര്‍ കെ.കെ. ചന്ദ്രശേഖരന്‍ എന്നിവരുടെയും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഇദ്‌രിസിന്റെയും നേതൃത്വത്തില്‍ ജനങ്ങളുടെ കൂട്ടായ സഹകരണത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

വ്യാഴാഴ്ച  രാവിലെ പതിനൊന്ന് മണിക്ക് വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഡയാലിസിസ് സെന്ററിന്റെയും ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സ്പെഷൽ സ്കൂളിന്റെയും ഉദ്ഘാടനം നടക്കും. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഇദ്‌രീസ് അദ്ധ്യക്ഷത വഹിക്കും.അല്‍കരാമ ഡയാലിസിസ്
സെന്റര്‍ ഉദ്ഘാടനം ഡോ. പി.മുഹമ്മദലി (ഗള്‍ഫാര്‍) നിർവ്വഹിക്കും.ഡയാലിസിസ് സെന്റര്‍ സ്വിച്ച്ഓണ്‍ കർമ്മം ഒ.ആര്‍.കേളു എം.എൽ.എ.യും പദ്ധതി വിശദീകരണം അല്‍കരാമ ചാരിറ്റബിള്‍ ട്രസ്റ്റ് എം.ഡി.കുനിങ്ങാരത്ത് അബ്ദുള്‍ നാസറും സ്‌പെഷ്യല്‍ സ്‌കൂള്‍ ഉദ്ഘാടനം പ്രൊഫ. ഗോപിനാഥ് മുതുകാടും ഡയാലിസിസ് സെന്റര്‍ നടത്തിപ്പിനുള്ള
ആദ്യഫണ്ട് ഏറ്റുവാങ്ങൽ ഐ.സി.ബാലകൃഷ്ണന്‍ എം.എൽ.എ.യും പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമയും നിർവ്വഹിക്കും.

കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തും.ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ഒമാനിൽ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍റഈസ് അഹമ്മദ് ,മെമന്റോ വിതരണം സബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവരും നടത്തും.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഗീത ബാബു,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി.തങ്കമണി,തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ. ബാബു,എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഉഷ വിജയന്‍ , പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എം.പി. നൗഷാദ് ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തുടങ്ങിയവർ സംബന്ധിക്കും.

English summary
free dialysis for Kidney patients in Wayanad
topbanner

More News from this section

Subscribe by Email