Tuesday June 2nd, 2020 - 2:12:pm

കണ്ണൂർ ജില്ലയിൽ വ്യാപക റെയ്ഡ്: ഫോർമാലിൻ കലർത്തിയ മത്സ്യം പിടികൂടി നശിപ്പിച്ചു

Anusha Aroli
കണ്ണൂർ ജില്ലയിൽ വ്യാപക റെയ്ഡ്: ഫോർമാലിൻ കലർത്തിയ മത്സ്യം പിടികൂടി നശിപ്പിച്ചു

കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരു മാസത്തിലേറെ പഴക്കമുള്ള മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. കണ്ണൂർ ആയിക്കര മാർക്കറ്റ്‌, കുട്ടാവ് ജങ്ഷൻ, പൂക്കോട്, തൊക്കിലങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരിക്കൂറിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മൽസ്യ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും, ഫോർമാലിൻ കലർത്തിയതുമായ മൽസ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇരിക്കൂർ സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ കെ. പ്രസാദിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ ഫുഡ് സേഫ്റ്റി സ്ക്വാഡാണ് പരിശോധന നടത്തിയത്.

കുട്ടാവ് ജംഗ്ഷൻ, ഇരിക്കൂർ ടൗൺ എന്നിവിടങ്ങളിലുള്ള മാർക്കറ്റുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 23 കിലോ ചെമ്മീൻ, 12 കിലോ മ ത്തി എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. സ്ക്വാഡിൽ ഫുഡ് ഇൻസ്പെക്ടർ ജിതിൻ യു , ഫിഷറീസ് ഇൻസ്പെക്ടർ അനീഷ് കുമാർ ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, സുരേഷ് ബാബു എന്നിവരും സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ. പ്രസാദുമുണ്ടായിരുന്നു.

Read more topics: formalin fish seized,kannur raid
English summary
formalin fish seized in kannur raid
topbanner

More News from this section

Subscribe by Email